പതിവ് പരിപാടികളില്‍ മാറ്റമില്ല; കോട്ടയത്തെ ഇടതു സ്ഥാനാര്‍ത്ഥിക്ക് തിരക്ക് തന്നെ; തോമസ് ചാഴികാടന് ആശംസകള്‍ നേര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ദിവസവും തോമസ് ചാഴികാടന്‍ എംപിക്ക് എല്ലാം പതിവുപോലെ. രാവിലെ പതിവു നടത്തത്തിനെത്തിയപ്പോള്‍ സ്ഥിരം സൗഹൃദങ്ങള്‍ വക പുതിയ സ്ഥാനാര്‍ത്ഥിക്ക് ആശംസകള്‍. അതിനിടെ ചാനലുകാരുടെ വരവ്. വികസനവും കോട്ടയത്തെ രാഷ്ട്രീയവുമൊക്കെയായി മറുപടി.

പിന്നീട് നേരത്തെ നിശ്ചയിച്ച പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. കോട്ടയം ദന്തല്‍ കോളേജിലെ പരിപാടിയും പുസ്തക പ്രകാശനവും കഴിഞ്ഞതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ മറ്റൊരു പരിപാടിക്ക് എത്തിയെന്നറിഞ്ഞതോടെ സ്ഥാനാര്‍ത്ഥി അവിടെയെത്തി. സംസ്ഥാനത്ത് ആദ്യമായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വക ആശംസകള്‍. കുറച്ചു നേരം എംവി ഗോവിന്ദനൊപ്പം ചിലവഴിച്ചു. സിപിഎം നേതാക്കളായ കെ അനില്‍കുമാര്‍, പികെ ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു.

Also Read: ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ ഇനി ഇന്ദിരയും നർഗീസും ഇല്ല; അതും വെട്ടി കേന്ദ്രം

മേലുകാവിലും ഉഴവൂരിലും വിവിധ പരിപാടികളുടെ ഉദ്ഘാടനവും നിര്‍വഹിക്കാനെത്തിയ തോമസ് ചാഴികാടന് സ്ഥാനാര്‍ത്ഥിയെന്ന നിലയിലുള്ള ആശംസയും ഏവരും കൈമാറി. വരും ദിവസങ്ങളില്‍ പരമാവധിയാളുകളെ നേരില്‍ കാണാനാണ് സ്ഥാനാര്‍ത്ഥിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News