‘സംസാരിക്കാത്ത ഞാൻ സംസാരിച്ചെന്നും ജില്ലാ കമ്മിറ്റിയെ വിമർശിച്ചെന്നും വരെ പറഞ്ഞുണ്ടാക്കി’: മാധ്യമ പ്രചാരണങ്ങളെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

MV Govindan master

മാധ്യമ പ്രചാരണങ്ങളെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. സമ്മേളനങ്ങളിലെല്ലാം പ്രശ്നങ്ങൾ എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. കരുനാഗപ്പള്ളിയിലെ രണ്ട് ലോക്കൽ സമ്മേളനങ്ങൾ ഒഴികെ 2444 ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കിയിരുന്നു. കരുനാഗപ്പള്ളി ഒഴികെ 209 ഏരിയ സമ്മേളനങ്ങൾ നടന്നു. സമ്മേളനത്തിൽ നടക്കാത്തത് വരെ നടന്നുവെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

5 മണിക്കൂർ നീണ്ട പൊതു ചർച്ച നടന്നിരുന്നു. സംസാരിക്കാത്ത ഞാൻ സംസാരിച്ചെന്നും ജില്ലാ കമ്മിറ്റിയെ വിമർശിച്ചെന്നും വരെ മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കി, ഇതാണ് മാധ്യമ സാമ്പിൾ. എല്ലാ വിഷയങ്ങളും സമ്മേളനത്തിൽ ഉന്നയിക്കാം പാർട്ടി നേതാക്കളേയും മുഖ്യമന്ത്രിയേയും വിമർശിക്കാം. വിമർശനവും സ്വയം വിമർശനവും പാർട്ടിയുടെ ജീവവായുവാണ്. അതിൽ ഏതൊരാളും വിമർശിക്കപ്പെടാമെന്നും, ഭൂർഷ്വാ പാർട്ടിയിൽ ഇതുണ്ടാവില്ലെന്നും ഗോവിന്ദൻ മാസ്റ്റർ.

മുഖ്യമന്ത്രി ആയാലും പാർട്ടി ദേശീയ സെക്രട്ടറി ആയാലും വിമർശിക്കുന്നതാണ് പാർട്ടിയുടെ കരുത്ത്. വിമർശനം ഉണ്ടായി എന്ന് പറഞ്ഞുണ്ടാക്കേണ്ട കാര്യമില്ല. പാർട്ടി വിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാനാണ് മാധ്യമങ്ങൾ ഈ നിൽക്കുന്നതെന്നും, പാർട്ടിക്ക് ഇക്കാര്യത്തിൽ ലവലേശം ഭയമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഞങ്ങളും കുറച്ച് പേരും ചേർന്ന് എന്തും ചെയ്തു കളയാമെന്ന് മാധ്യമങ്ങൾ കരുതേണ്ട എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

നിങ്ങൾ പറയുന്നതിന്റെ അപ്പുറം കാണാനും കേൾക്കാനും ഈ പാർട്ടിക്ക് ശേഷിയുണ്ട്. മാധ്യമ വാർത്ത വായിച്ച് വിഡി സതീഷനും പിന്നീട് സുധാകരനും സുരേന്ദ്രനും ജനങ്ങളോട് പറയും. ഇത്തരം കള്ള പ്രചാരവേല വലതുപക്ഷ വ്യാജ നിർമ്മിതി ഇപ്പോൾ തുടങ്ങിയതല്ല. 1957 ൽ തന്നെ തുടങ്ങിയതാണ്. വലതുപക്ഷ ആശയ നിർമ്മിതിയാണ് മാധ്യമങ്ങളെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

അതേസമയം, ജാതി മത വർഗ്ഗീയ പിന്തിരിപ്പൻ ശക്തികളെ കൂട്ട് പിടിച്ചാണ് കോൺഗ്രസ് വിമോചന സമരം നടത്തിയതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മുസ്ലീം ലീഗിന്റെ പ്രർത്തകരെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ്. മുസ്ലിംങ്ങളെ ഉൾപ്പെടെത്തിയുള്ള വർഗീയ ധ്രൂവീകരണത്തിനാണ് ലീഗും, ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയും ശ്രമിക്കുന്നത്. രാജ് മോഹൻ ഉണ്ണിത്താൻ വിജയിച്ചതും വർഗീയ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇത് തന്നെയാണ് സംഭവിച്ചത്. പാലക്കാട് യുഡിഎഫ് വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം ആദ്യം നടത്തിയത് എസ്ഡിപിഐ ആണ്. വർഗീയ വോട്ടുകൾ വാങ്ങിയിട്ടുണ്ടെന്ന് വി കെ ശ്രീകണ്ഠൻ സമ്മതിച്ചിട്ടുമുണ്ട് എന്ന് ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. അതേസമയം, സരിനെ ഇടത് സ്ഥാനാർഥിയാക്കിയതിൽ ഒരു തെറ്റുമില്ല. സരിൻ ഇടത് പക്ഷക്കാരനായിക്കൊണ്ടിരിക്കുകയാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ചേലക്കരയിൽ രാധാകൃഷ്ണന് കിട്ടിയത് 5000 വോട്ടിന്റെ ഭൂരിപക്ഷവും പ്രദീപിന് കിട്ടിയത് 12000 ഭൂരിപക്ഷവും, ഈ ഭൂരിപക്ഷം പോരാ എന്നാണ് ജമാത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും വോട്ട് വാങ്ങി ജയിച്ച യുഡിഎഫ് പറയുന്നത് എന്ന് ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. താൻ പറയുന്ന ഈ വിവരം വാർത്തയാക്കാൻ മാധ്യമങ്ങൾ തയാറല്ല എന്ന് ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.

അതേസമയം, ഉത്തരേന്ത്യൻ മനുഷ്യരുടെ ആയുസുമായി കേരളത്തെ താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ മനുഷ്യരുടെ ആയുസിന് 10 കൊല്ലത്തെ ബോണസുണ്ട്. ഇത് ചുമ്മാതെ വന്നതല്ലെന്നും, കേരളത്തിലെ ഇടതുപക്ഷ സർക്കാർ അതി ദരിദ്രരെ വരെ കണ്ടെത്തി പട്ടിണി അകറ്റിയെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News