‘അറിവിന്റെ അന്വേഷണങ്ങള്‍ക്ക് പ്രായം തടസ്സമല്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ കാര്‍ത്യായനിയമ്മക്ക് വിട’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അറിവിന്റെ അന്വേഷണങ്ങള്‍ക്ക് പ്രായം തടസ്സമല്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ കാര്‍ത്യായനിയമ്മക്ക് അനുശോചനം അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മലയാളത്തിന്റെ അഭിമാനമായ അക്ഷരവെളിച്ചമാണ് കാര്‍ത്യാനിയമ്മയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read:  ആരും കൂടെയില്ലെന്ന് ലീലാമ്മ: വിഷമിക്കേണ്ട ഞങ്ങളെല്ലാമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

ഫേസ്ബുക്ക് പോസ്റ്റ്

അറിവിന്റെ അന്വേഷണങ്ങള്‍ക്ക് പ്രായം തടസ്സമല്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ കാര്‍ത്യായനിയമ്മ വിടവാങ്ങുകയാണ്. സാക്ഷരതാ മിഷന്‍ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി തിളങ്ങുമ്പോള്‍ കാര്‍ത്യായനിയമ്മയ്ക്ക് വയസ്സ് 96 ആയിരുന്നു. നാലാം തരം തുല്യതാ ക്ലാസില്‍ ചേര്‍ന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ നാരീശക്തി പുരസ്‌കാരവും കാര്‍ത്യായനിയമ്മയെ തേടിയെത്തി. അപ്പോഴും പഠനം തുടരണമെന്ന കാര്‍ത്യായനിയമ്മയുടെ വാക്കുകള്‍ ലോകത്തിന് തന്നെ പ്രചോദനം നല്‍കുന്നതായിരുന്നു. മലയാളത്തിന്റെ അഭിമാനമായ അക്ഷരവെളിച്ചത്തിന് ആദരാഞ്ജലികള്‍.

Also Read: നടി ഗൗരി കിഷൻ പ്രണയത്തിലോ; ചർച്ചയാക്കി സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News