‘വിശ്വാസികളും അവിശ്വാസികളും ജനാധിപത്യവാദികളും ചേര്‍ന്ന സംവിധാനമാണ് കേരളത്തില്‍ വര്‍ഗീയതയെ ചെറുക്കുന്നത്’ : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

mv govindan master

ഇന്നത്തെ ഇന്ത്യയില്‍ വര്‍ഗീയതയെ ചെറുക്കുന്ന ഏറ്റവും വലിയ വിഭാഗം വിശ്വാസികള്‍ ആയിരിക്കുമെന്നും വിശ്വാസികള്‍ വര്‍ഗീയവാദികള്‍ അല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വിശ്വാസികളും അവിശ്വാസികളും ജനാധിപത്യവാദികളും ചേര്‍ന്ന് ഒരു സംവിധാനമാണ് കേരളത്തില്‍ വര്‍ഗീയതയെ ചെറുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയവാദികള്‍ വിശ്വാസത്തെ ആയുധമാക്കി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; കാണാതായവരുടെ കുടുംബത്തിനും ധനസഹായം

അംബേദ്കറുടെ പേര് കേള്‍ക്കുന്നത് തന്നെ അമിത്ഷാക്ക് കലിയാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കാരണം മതനിരപേക്ഷതയാണ് ഭരണഘടന അനുശാസിക്കുന്നത്. ഇത് അമിത് ഷായ്ക്ക് പിടിക്കില്ല ഭരണഘടനയുടെ കൂടെ ചാതുര്‍വര്‍ണ്യം കൂടി ചേര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് അവര്‍. ഭരണഘടനയില്‍ ചാതുര്‍വര്‍ണ്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഫാസിസത്തിലേക്ക് നയിക്കും എന്നും എംപി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ: ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം കോഴ വാങ്ങിയ സംഭവം; ഒത്തുതീർപ്പിന്‌ ശ്രമം നടത്തി ബെന്നി കൈനിക്കൽ

ഫാസിസത്തിന്റെ തത്വശാസ്ത്രമാണ് സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്നത്. മത രാഷ്ട്രമാക്കി മാറ്റാന്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നു. അതിന്റെ ഗുണഭോക്താവായി കേരളത്തില്‍ യുഡിഎഫ് മാറുകയാണെന്നും രണ്ടുകൂട്ടരും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടവരാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവലി ബറല്‍ നയങ്ങളും കേരളത്തിലെ പ്രതിരോധവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍.

കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ അംഗീകാരം ഉണ്ടാവുകയുള്ളൂവെന്നും അവരെ തൊഴില്‍ നൈപുണ്യമുള്ളവരാക്കി മാറ്റണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News