‘കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരേയും സഹായിക്കുന്നവരായി പാർട്ടി പ്രവർത്തകർ മാറണം’; സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ഉദ്‌ഘാടനം ചെയ്ത് ഗോവിന്ദൻ മാസ്റ്റർ

M V GOVINDAN

സിപിഐ എം കൊല്ലം പട്ടാഴി വടക്കേക്കര ലോക്കൽ കമ്മിറ്റി ഓഫീസ് എ കെ ജി ഭവൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരേയും സഹായിക്കുന്നവരായി പാർട്ടി പ്രവർത്തകരും ജനങളെ സേവിക്കുന്ന ഓഫീസ‌യി ലോക്കൽ കമ്മിറ്റി ഓഫീസും മാറണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സിപിഐഎമ്മിന്റെ ലോക്കൽ കമ്മിറ്റി ഓഫീസ് വെറും ഓഫീസ് മാത്രമാകരുത് ജനങളെ സേവിക്കുന്ന ഓഫീസായി പാർട്ടി ഓഫീസ് മാറണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരേയും സഹായിക്കുന്നവരായി പാർട്ടി പ്രവർത്തകരും മാറണമെന്ന് സിപിഐ എം കൊല്ലം പട്ടാഴി വടക്കേക്കര ലോക്കൽ കമ്മിറ്റി ഓഫീസ് എ കെ ജി ഭവൻ ഉദ്ഘാടനംചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read: യുവാവിന് നേരെ ലൈംഗികാതിക്രമം; സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

ലോകത്തെവിടേയും കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുന്ന മാധ്യമ സൃംഘല കേരളത്തിൽ അല്ലാതെ മറ്റെവിടേയും ഇല്ല.വലതുപക്ഷ നിർമ്മിതിക്കായി പ്രവർത്തിക്കുന്ന മേഖലയാണ് മാധ്യമങൾ.എല്ലാ അർത്ഥത്തിലും മാധ്യമങൾ പാർട്ടിക്കെതിര്.ഓരോ ദിവസവും എതിരായി എന്ത് വാർത്തകൾ സൃഷ്ടിക്കാമെന്ന് ആലോചിച്ച് കൊണ്ടിരിക്കുന്നു.ടിവി കണ്ട് പോയാൽ തന്നെ പ്രയാസമായി,ചാനലുകളും പത്രങളും അങനെയാണ്,മാധ്യമ സൃംഘലകൾ മുഴുവനും എതിരാണ്. ഈ ഓണക്കാലത്ത് 18000 കോടി രൂപ ശമ്പളവും ബോണസും നൽകാൻ ആവശ്യമാണ് 900 കോടി രൂപ ക്ഷേമ പെൻഷന് മാത്രമായി വേണം അർഹതയുള്ള പണം കേന്ദ്ര സർക്കാർ തരുന്നില്ല.

Also Read: മെസ്സിയെയും, ഇസ്രയേലിനെയും, ടോട്ടനമിനെയും കളിയാക്കി എംബപ്പേ ; സത്യാവസ്ഥ അറിഞ്ഞപ്പോൾ ഞെട്ടി ഫുട്ബോൾ ലോകം

കെ രാജൻ സ്മാരക ഗ്രന്ഥശാല കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാലും എം മീരാപിള്ള സ്മാരക കോൺഫറൻസ് ഹാൾ ജില്ലാ സെക്രട്ടറി എസ് സുദേവനും ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ എ കെ ജിയുടെ ചിത്രം അനാച്ഛാദനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗം കെ ബി സജീവ് അധ്യക്ഷനായി.ലോക്കൽ സെക്രട്ടറി എൻ സുധാകരൻ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ് ജയമോഹൻ, ഏരിയ സെക്രട്ടറി എൻ ജഗദീശൻ, തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News