കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ പൗരത്വ നിയമത്തിനെതിരെ നിലപാടില്ല, ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ കണക്ക് കൂട്ടൽ പിഴക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയുടെ നിലപാടാണ് കോൺഗ്രസിനും എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ പൗരത്വ നിയമത്തിനെതിരെ നിലപാടില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കൈരളിന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:കളയല്ലേ…തണ്ണിമത്തന്‍ കുരു വറുത്തു കഴിക്കൂ; ഗുണങ്ങല്‍ ഏറെ

പൗരത്വ നിയമത്തെ മുസ്ലീം ലീഗ് എതിർക്കുന്നുവെന്നും കോൺഗ്രസിൻ്റെ നിലപാടിൽ മുസ്ലീo ലീഗിന് അമർഷമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലീഗ് അണികൾക്ക് കോൺഗ്രസിന് വോട്ട് ചെയ്യാനാകില്ല. മണിപ്പൂരിലെ വംശഹത്യ കേരളത്തിലും പ്രധാന ചർച്ചയാണ്. രാഹുൽ ഗാന്ധിയുടെ വരവ് ഇത്തവണ വയനാട്ടിൽ ഏശിയില്ല എന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ നടക്കുന്നത് കടുത്ത മത്സരമാണ്.

കേരളത്തിലെ എൽ ഡി എഫിൻ്റെ ആദ്യ ജയം വടകരയിലായിരിക്കും.തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി തോൽക്കുമെന്നും മൂന്നാ സ്ഥാനത്തേക്ക് ബി ജെ പി പോകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിലെ ഭരണത്തുടർച്ചക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് നാന്ദി കുറിക്കും.ജനങ്ങൾ പിണറായി സർക്കാറിനൊപ്പമാണ്.ഈ തെരഞ്ഞെടുപ്പിൽ യു ഡി എഫിൻ്റെ കണക്ക് കൂട്ടൽ പിഴക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: കണ്ടെയിനർ നീക്കത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാർപാടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News