‘എഡിഎം നവീൻ ബാബുവിന്‍റെ മരണം ദൗർഭാഗ്യം; പാർട്ടി നവീന്‍റെ കുടുംബത്തോടൊപ്പം…’: എംവി ഗോവിന്ദൻ മാസ്റ്റർ

govindan master on naveen babu death

എഡിഎം നവീൻ ബാബുവിന്‍റെ മരണം ദൗർഭാഗ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. പാർട്ടി നവീന്‍റെ കുടുംബത്തോടൊപ്പമാണ്. ‍വിഷയത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവീന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം.

Also Read; ‘പത്തനംതിട്ടയിലെ സിപിഐഎം എന്നല്ല എല്ലാ ഘടകങ്ങളും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം…’: കോന്നി ഏരിയ കമ്മിറ്റി അംഗം വി മുരളീധരൻ\

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പാർട്ടിയും സർക്കാരും ശക്തമായ നിലപാട് സ്വീകരിക്കുന്നത്. നവീൻ ബാബുവിൻ്റെ കുടംബത്തിന് നിയമപരമായ പരിരക്ഷ കിട്ടണം. നവീൻ്റെ കുടുംബത്തിനോടൊപ്പമാണ് പാർട്ടിയെന്നും ഗോവിന്ദൻ മാസ്റ്റർ. എന്താണോ അന്വഷിച്ച് കണ്ടെത്തുന്നത് അതിനനുസരിച്ച് നിലപാട് സ്വീകരിക്കണം. പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസമെന്നുള്ള വാർത്തകൾ തെറ്റെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News