“ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണം ജനങ്ങൾക്കിടയിലുണ്ടായ തെറ്റിധാരണ…”: എംവി ഗോവിന്ദൻ മാസ്റ്റർ

mv govindan master

ജനങ്ങൾക്കിടയിലുണ്ടായ തെറ്റിധാരണയാണ് ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണമെന്ന് സിപിഐ(എം). ജാഗ്രതയോടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും സിപിഐ(എം) തീരുമാനം. ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും ജാതി – മത സംഘടനകൾ ബിജെപി അജണ്ടയ്ക്ക് വിധേയമായതും പരാജയത്തിന്‍റെ കാരണമായെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

Also Read; അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ മൂന്നാമത് തൂലികാശ്രീ പുരസ്കാരം കൈരളി ടിവി ന്യൂസ് ആൻ്റ് കറൻ്റ് അഫയേഴ്സ് ഡയറക്ടർ എന്‍പി ചന്ദ്രശേഖരന്

5 ദിവസമായി ചേർന്ന സിപിഐ(എം) സംസ്ഥാന നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് പരാജയം സമഗ്രമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തിരുത്തൽ നടപടിയിലേക്ക് പാർട്ടി കടക്കാൻ തീരുമാനിച്ചത്. ഇന്ത്യ സംഖ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നലക്ഷ്യത്തോടെ അഖിലേന്ത്യാ തലത്തില്‍ ഏറ്റുമുട്ടുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഏറ്റുമുട്ടുന്നത് പരിമിതിയായി. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണെന്ന ജനങ്ങളുടെ ബോധം ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിച്ചതായും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങളില്‍ രൂപീകൃതമായ എസ്എന്‍ഡിപിയിലെ ഒരു വിഭാഗം സംഘപരിവാറിന് അനുകൂലമായി. ബിഡിജെഎസിന്‍റെ രൂപീകരണത്തോടെ ബിജെപി ആസൂത്രിതമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വിഭാഗം ബിജെപിക്കു വേണ്ടി ഇടപെട്ടു. ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ഒരു മുന്നണി പോലെ യുഡിഎഫിനും ലീഗിനുമൊപ്പം പ്രവര്‍ത്തിച്ചു. ഇതു ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്.

Also Read; “നീറ്റ്, നെറ്റ് പരീക്ഷകളിലെ അട്ടിമറി; തകർക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി”; രാഹുൽ ഗാന്ധി

ക്രൈസ്തവരിലെ ഒരു വിഭാഗവും ബിജെപിക്ക് അനുകൂലമായി മാറി. ചില മേഖലകളില്‍ ബിഷപ്പുമാരുള്‍പ്പെടെ അവരുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ശൈലി മാറ്റേണ്ടതിന്‍റെ ആവശ്യകത എന്തെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ വലതുപക്ഷ മാധ്യമങ്ങൾ പ്രവർത്തിച്ചത് ജനങ്ങളെ സ്വാധീനിച്ചു. തിരുത്തൽ നടപടിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജൂലൈ രണ്ടു മുതൽ ആരംഭിക്കും. ദേശീയ നേതാക്കൾ പങ്കെടുക്കുന്ന നാല് മേഖല യോഗം മുതൽ ബഹുജന കൂട്ടായ്മ വരെ നടത്താനാണ് സിപിഐ(എം) തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News