ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

mv govindan master

ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും, പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം, വിശ്വാസത്തെ ഉപകരണമായി പ്രയോഗിച്ച് ആര്‍എസ്എസും ബിജെപിയും നടത്തുന്ന സമരം വര്‍ഗീയത ലക്ഷ്യമിട്ടാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:ക്യാമ്പസുകളുടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നു: പി ജയരാജന്‍

ശബരിമലയില്‍ നിലവില്‍ 80000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനം നടത്താന്‍ കഴിയുക. പതിനായിരമോ അതിലധികമോ അല്ലാതെയും വരും. ദര്‍ശനത്തിനായി വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ വിശ്വാസത്തെ ഉപകരണമാക്കി ആര്‍എസ്എസും ബിജെപിയും നടത്തുന്ന സമരം വര്‍ഗീയത ലക്ഷ്യമിട്ടാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

ALSO READ:തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ 6 പ്രതികള്‍ പിടിയില്‍

കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിശ്വാസികളോട് വിരോധം എന്നത് തെറ്റായ ധാരണയാണെന്നും ശബരിമലയില്‍ പോകുന്നതില്‍ നല്ലൊരു വിഭാഗവും സിപിഐഎമ്മുകാരാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം, സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യം വെച്ച് ഗൂഢാലോചന നടക്കുന്നുണ്ട്. ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണയുമുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ സിപിഐഎമ്മിന് സാധിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News