‘ജനങ്ങളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ കെ ജെ ജേക്കബിന് കഴിഞ്ഞു’; അനുശോചിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ.ജെ.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സിഐടിയു എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റും സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ ജെ ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

ALSO READ:പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ സംഭാവനയാണ് കെ ജെ ജേക്കബ് നല്‍കിയത്; അനുശോചിച്ച് മുഖ്യമന്ത്രി

സിപിഐ എം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, കൊച്ചി കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലെല്ലാം ജനങ്ങളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ബാംബു കോര്‍പറേഷന്‍ ചെയര്‍മാനെന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വേദനയില്‍ പങ്കുചേരുന്നു.

ALSO READ:ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച് സിപിഐ(എം) നേതാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News