എ കെ ആൻ്റണി ബി ജെ പി ക്കെതിരെ ഒന്നും മിണ്ടിയില്ല, ഒത്തുകളിയുടെ ഭാഗം: എം വി ഗോവിന്ദൻ മാസ്റ്റർ

എ കെ ആൻ്റണി ബി ജെ പി ക്കെതിരെ ഒന്നും മിണ്ടിയില്ല, ഇത് ഒത്തുകളിയുടെ ഭാഗമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മകനെ പോലും കോൺഗ്രസ് ആക്കുവാൻ ആൻ്റണിക്ക് ആയില്ല. ദേശീയ നേതാവായ ആൻ്റണിക്ക് ദേശീയ രാഷ്ട്രിയത്തെ കുറിച്ച് ഒന്നും പറയാൻ ഉണ്ടായില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also read:പുതുപ്പള്ളിയിൽ 53 വർഷത്തെ ചരിത്രം തിരുത്തും; എൽ ഡി എഫ് ബഹുദൂരം മുന്നോട്ട് പോയി; എം വി ഗോവിന്ദൻ മാസ്റ്റർ

പുതുപ്പള്ളിയിൽ കൊലയാളികളെ മുൻ നിർത്തിയുള്ള പ്രചാരണം ജനങ്ങൾ അംഗീകരിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. റബറും പുതുപ്പളളിയിൽ മുഖ്യവിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയുടെ ചികിത്സ വിഷയത്തിൽ പുറത്ത് വന്ന ഓഡിയോ സംഭാഷണവും അത് ജനങ്ങൾക്കിടയിലുള്ള സംസാരവും ഉമ്മൻചാണ്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന വികാരം ജനങ്ങൾക്കുണ്ട്. ഞങ്ങൾ ആ വിഷയം തെരഞ്ഞെടുപ്പ് ആയുധമാക്കിയിട്ടില്ല. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഇതിനോട് സി പി ഐ എം ന് യോജിപ്പില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

also read:ആദിത്യ-എൽ1 വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി സോമനാഥും ശാസ്ത്രജ്ഞരും

അതേസമയം, പുതുപ്പള്ളിയിൽ 53 വർഷത്തെ ചരിത്രം എൽ ഡി എഫ് തിരുത്തികുറിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. എൽ ഡി എഫ് ബഹുദൂരം മുന്നോട്ട് പോയി എന്നും പുതുപ്പള്ളിയിൽ വികസനവും, രാഷ്ട്രീയവും ചർച്ചയായി എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എൽ ഡി എഫ് ഈ മണ്ഡലത്തിൽ ജയിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എൽ ഡി എഫിന് ജയിക്കാനാവശ്യമായ വോട്ട് പുതുപ്പള്ളിയിലെ ജനങ്ങൾ നൽകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

also read:ധീരജ് വധക്കേസ്; നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട്

വികസന രംഗത്ത് പുതുപ്പള്ളി പിന്നോക്കാവസ്ഥയിൽ ആണ്, പുതുപ്പള്ളിയിൽ കാര്യമായ വികസനം ഉണ്ടായില്ല എന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ചിട്ടയായ പ്രചരണമാണ് എൽ ഡി എഫ് പുതുപ്പള്ളിയിൽ നടത്തിയത്
മുഖ്യമന്ത്രിയുടെ യോഗങ്ങളിൽ നല്ല പങ്കാളിത്തം ഉണ്ടായി.ഇത് വലിയ പ്രയോജനം ചെയ്തു. കുടുംബയോഗങ്ങളിലേക്ക് 35000 ൽപ്പരം ആളുകൾ എത്തിഎന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News