ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരം; എംവി ഗോവിന്ദൻ മാസ്റ്റർ

ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ മാസ്റ്റർ.വർഗ്ഗീയതയോടുള ശക്തമായ വിയോജിപ്പും ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചു. എന്നാൽ ഈ തെരഞ്ഞെടുപ്പിലെ വിജയം ദേശീയ തലത്തിൽ കോൺഗ്രസ്സിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ല, ലോകസഭ തെരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണമെന്നും
ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇത്തവണ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. 224 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നിലയിൽ ഏറെ മുന്നിലാണ് കോൺഗ്രസ്.

Also Read: ഉപ തെരഞ്ഞെടുപ്പുകളിലും നിലംതൊടാതെ ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News