പുതുപ്പള്ളിയിൽ സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ച;എംവി ഗോവിന്ദൻ മാസ്റ്റർ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സഹതാപമല്ല മറിച്ച് രാഷ്ട്രീയമാണ് പുതുപ്പള്ളിയിൽ ചർച്ചയാവേണ്ടതെന്നും ഇത്രവേഗത്തിൽ തെരഞ്ഞെടുപ്പ് വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നിലായെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

സിപിഐഎം തെരഞ്ഞെടുപ്പിന് തയ്യാറാണ്.. അക്കാര്യത്തിൽ ഒരു വേവലാതിയുമില്ല, രാഷ്ട്രീയ പരമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്… യാതൊരു വികസനവും നടത്താൻ അനുവദിക്കാത്ത പ്രതിപക്ഷമാണ് കേരളത്തിലേത്, പ്രതിപക്ഷത്തിൻ്റെ ഈ നിലപാട് പുതുപ്പള്ളിയിൽ ചർച്ചയാകും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

Also Read: ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃക: ഗോവ മന്ത്രി

അതേസമയം, ഇടതുപക്ഷത്തിന് അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്ന് സഹകരണമന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.8 പഞ്ചായത്തിൽ ആറും ഭരിക്കുന്നത് എൽഡിഎഫ് ആണെന്നും ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു,സ്ഥാനാർത്ഥിയെ വേഗത്തിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്തംബര്‍ 5നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ്. 8നാണ് വോട്ടെണ്ണല്‍. ആഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.കോണ്‍ഗ്രസില്‍ നിന്ന് ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. മറിച്ചൊരു സാധ്യത നിലവിലില്ല.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News