‘യുഡിഎഫ് വിജയത്തിന് പിന്നില്‍ സഹതാപതരംഗമുണ്ട്; എല്‍ഡിഎഫ് അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. യുഡിഎഫ് വിജയത്തിന് പിന്നില്‍ സഹതാപതരംഗമുണ്ട്. എല്‍ഡിഎഫ് അടിത്തറയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

also read- ‘ജനവിധിയെ സ്വാഗതം ചെയ്യുന്നു; ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപെട്ടിട്ടില്ല’: ജെയ്ക് സി തോമസ്

ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും തെരഞ്ഞെടുപ്പിനിടയിലാണ് നടന്നത്. എല്‍ഡിഎഫിന്റേത് നല്ല രീതിയിലുള്ള പ്രവര്‍ത്തനമായിരുന്നു. എല്‍ഡിഎഫ് മികവുറ്റ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പരാജയകാരണം വിശദമായി പരിശോധിച്ച് വിലയിരുത്തും. എല്‍ഡിഎഫ് വലിയ അവകാശവാദം ഉന്നയിച്ചിട്ടില്ല. ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി കാണാനാകില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

also read- പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു; ‘ജയിലർ’ അവസാന ചിത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News