“സജി ചെറിയാൻ വിഷയത്തിൽ പുനരന്വേഷണം നടക്കട്ടെ, പാലക്കാട് എൽഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷ…”: എംവി ഗോവിന്ദൻ മാസ്റ്റർ

mv govindan master

സജി ചെറിയാൻ വിഷയത്തിൽ പുനരന്വേഷണം നടക്കട്ടേയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. കോടതിയെ പൂർണ്ണമായി അംഗീകരിച്ച് മുന്നോട്ട് പോകും. എല്ലാ നിയമ വശങ്ങളും പരിശോധിക്കുമെന്നും, നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

“നേരത്തെ രാജിവച്ച സാഹചര്യല്ല ഇപ്പോഴുള്ളത്. രാജി ആവശ്യം എല്ലായ്പ്പോഴും പ്രതിപക്ഷം ഉന്നയിക്കുന്നതാണല്ലോ. മുഖ്യമന്ത്രി ഉൾപ്പെടെ രാജിവയ്ക്കണം എന്നല്ലേ കാലങ്ങളായി പറയുന്നത്”, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാലക്കാട് എൽഡിഎഫ് ശക്തമായ മത്സരം കാഴ്ചവെച്ചുവെന്നും, വിജയ സാധ്യതയുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

മൂന്നാം സ്ഥാനത്ത് നിന്നാണ് എൽഡിഎഫ് ശക്തമായ മത്സരം കാഴ്ച വച്ചത്. ഇത്തവണ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും. മതനിരപേക്ഷ വോട്ടർമാരെ യുഡിഎഫ് പാളയത്തിലെത്തിക്കാൻ ശ്രമമുണ്ടായി. ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമാണ് ഇതിന് നേതൃത്വം നൽകിയത്. ബിജെപി പേടിയിൽ മതേതര വോട്ടുകൾ യുഡിഎഫിൽ എത്തിക്കാനാണ് ശ്രമിച്ചതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News