ചരിത്രത്തിലില്ലാത്ത വിധം മണിക്കുറുകൾക്കകം കൊലപാതകത്തിൻ്റെ ചുരുളഴിക്കാനായി; ആലുവ കൊലപാതകത്തിൽ പ്രതികരണവുമായി എംവി ഗോവിന്ദൻ മാസ്റ്റർ

ആലുവ കൊലപാതകത്തിലെ പ്രതിപക്ഷ വിമർശനത്തോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ചരിത്രത്തിലില്ലാത്ത വിധം മണിക്കുറുകൾക്കുള്ളിൽ കൊലപാതകത്തിൻ്റെ ചുരുളഴിക്കാനായത്, പ്രതിപക്ഷത്തിന് മറ്റൊരു ജോലിയും നിർവഹിക്കാൻ ഇല്ലാത്തതുകൊണ്ട് സർക്കാർ വിരുദ്ധത ഉണ്ടാക്കുന്നതെന്നും അതിനായിട്ടാണ് അവർ ഓരോന്ന് സൃഷ്ട്ടിക്കുന്നതെന്നും ആലുവ സംഭവത്തിൽ പൊലീസ് ഫലപ്രദമായ ഇടപെടലാണ് നടത്തിയതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

Also Read: തെറ്റായ പ്രസ്താവന വഴി മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; രേവത് ബാബുവിനെതിരെ പരാതി

സ്പീക്കർ എ.എൻ.ഷംസീർ രാജിവെക്കണമെന്ന എൻഎസ്എസിന്റെ ആവശ്യത്തിനെതിരെയും ഗോവിന്ദൻ മാസ്റ്റർ പ്രതികരിക്കുകയുണ്ടായി. ശരിയായി മനസ്സിലാക്കിയാൽ ഷംസീറിന്റെ പരാമർശത്തിൽ പ്രശ്നങ്ങളില്ലെന്നും സ്പീക്കർ പറഞ്ഞത് ശാസ്ത്രീയ കാര്യമാണ്.. മിത്തുകളെയും ചരിത്രത്തെയും ശാസ്ത്രത്തെയും ആ നിലയ്ക്ക് കാണണം… മിത്തുകൾ ചരിത്രത്തിൻ്റെ ഭാഗമായി മാറ്റാൻ പാടില്ല, സങ്കൽപങ്ങളെ അങ്ങനെ തന്നെ കാണണം…മാപ്പും, രാജിയും അവശ്യപ്പെട്ടുള്ള ക്യാമ്പയിനോട് യോജിപ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, സ്പീക്കർക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ്. ഹൈന്ദവരുടെ ആരാധനമൂർത്തിക്കെതിരായ എ.എൻ ഷംസീറിന്‍റെ വിമർശനം സ്പീക്കർ പദവിക്ക് യോജിച്ചതല്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കർ, സ്ഥാനത്തു തുടരരുതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു.

Also Read: രാജ്യത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ ഉത്തര്‍പ്രദേശിൽ,രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര; നിയമമന്ത്രാലയത്തിന്റെ കണക്ക് പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News