ആസ്വാദക ഹൃദയങ്ങളിൽ ഒളിമങ്ങാത്ത ഓർമയായി മച്ചാട്ട് വാസന്തി എല്ലാ കാലവും നിറഞ്ഞുനിൽക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

ആസ്വാദക ഹൃദയങ്ങളിൽ ഒളിമങ്ങാത്ത ഓർമയായി നാടക സിനിമാ ഗായിക മച്ചാട്ട് വാസന്തി എല്ലാകാലവും നിറഞ്ഞുനിൽക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Also Read: സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ വിദഗ്ധര്‍ക്ക്

കമ്യൂണിസ്റ്റ് പാർടിയുടെ സമ്മേളന വേദികളിൽ വിപ്ലവഗാനങ്ങൾ ആലപിച്ചാണ് മച്ചാട്ട് വാസന്തി കലാരംഗത്ത് സജീവമായത്. പിന്നീട് ചെറിയ പ്രായത്തിൽ തന്നെ നാടക, സിനിമ രംഗത്തും സജീവമാവുകയായിരുന്നു.

മറക്കാനാത്ത ഒരുപിടി ഗാനങ്ങളാണ് മച്ചാട്ട് വാസന്തി മലയാളത്തിന് സമ്മാനിച്ചത്. അവരുടെ വിയോഗം പുരോഗമന കലാ സാഹിത്യ പ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration