പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു, ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന്  എം വി ഗോവിന്ദൻ മാസ്റ്റർ. വലിയ നിയമ യുദ്ധമാണ് നടന്നത് എന്നും പാർട്ടിക്ക് പങ്കില്ല എന്ന് നേരത്തെ പറഞ്ഞതാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: ‘ഒപ്പമുണ്ട്’;എല്ലാ ഘടകങ്ങളിലെ പ്രവർത്തകർക്കും നിർദേശം നൽകി, രണ്ടുവയസുകാരിക്കായുള്ള തെരച്ചിലിൽ ഡിവൈഎഫ്ഐയും

കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു. കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതു പോലെ പി. മോഹനനെ കൊണ്ടു പോയത് കേരളം മറന്നിട്ടില്ല. പാർട്ടി നേതാക്കളെ കള്ളക്കേസിൽ ഉൾപ്പെടുത്തി വർഷങ്ങൾ ജയിലിൽ അടച്ചത് പകവീട്ടലിന്റെ പ്രശ്നമായാണ് കൈകാര്യം ചെയ്തത്. അത് ശരിയായ രീതിയിൽ കോടതി കണ്ടിരിക്കുന്നു എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

പാർട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണം നടത്താൻ ബോധപൂർവമായ ശ്രമം നടന്നപ്പോഴാണ് പാർട്ടിക്ക് ആ കേസിൽ ഇടപെടണ്ടി വന്നത്.അല്ലെങ്കിൽ ആ കേസ് ശരിയായ രീതിയിൽ നടന്നു പോകുമായിരുന്നു. ടി പി കേസിനെ രാഷ്ട്രീയവൽക്കരിക്കാൻ യുഡിഎഫ് ആണ് ശ്രമിച്ചത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: വനിതാ കൊറിയോഗ്രാഫറുടെ വീഡിയോ അശ്ലീലക്കുറിപ്പോടെ പങ്കുവച്ചു ; വെല്ലുവിളികള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ യുവാവിനെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News