നട്ടെല്ല് ഒന്നല്ല, പത്തെണ്ണമുണ്ട് അതുകൊണ്ടാണ് കേസു കൊടുത്തതെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

വെറുതെ തോന്നിയവാസം പറഞ്ഞാല്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. നട്ടെല്ല് തനിക്ക് ഒന്നല്ല പത്തുണ്ട്. അതുകൊണ്ടാണ് സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്നക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചതിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിശ്വാസത്തിനും പാര്‍ട്ടി എതിരല്ല. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പി. ജയരാജന്റെ ചിത്രം വച്ചത് പാര്‍ട്ടി അംഗീകരിക്കുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട് മാര്‍ക്‌സിന്റെ പടം വെച്ചാലും അംഗീകരിക്കില്ല. ജനകീയ പ്രതിരോധജാഥ നാളെ തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News