എക്‌സാലോജിക് വീണ്ടുമുയർത്തുന്നതിന് പിന്നിൽ രാഷ്ട്രീയ പ്രേരിതം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ നീക്കം: എം വി ഗോവിന്ദൻ മാസ്റ്റർ

MV GOVINDAN

എക്‌സാലോജിക് വീണ്ടുമുയർത്തുന്നതിന് പിന്നിൽ രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്നും ചില മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. അപവാദ കള്ള പ്രചരണത്തെ എതിർക്കുമെന്നും മുഖ്യമന്ത്രിയെയാണ്. ബിജെപി ലക്ഷ്യമിടുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കേസിന് പിന്നിൽ കൃത്യമായ അജണ്ടയാണ്. പി സി ജോർജിൻ്റെ മകനാണല്ലോ ഇടപെട്ടത്, രണ്ടാളും ഇപ്പോൾ ബിജെപിയിലാണല്ലോയെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: ‘ഗുണ കേവും യഥാർത്ഥ സംഭവങ്ങളും ഭീതിയും’, ട്രെയിലറിന് പിറകെ അടുത്ത ബി​ഗ് അപ്ഡേറ്റ് പുറത്തുവിട്ട് മഞ്ഞുമ്മൽ ബോയ്‌സ്

തെരഞ്ഞെടുപ്പിന് മുൻപ് എന്തൊക്കെ കാണാനിരിക്കുന്നു. കേസിന് പിന്നിൽ കൃത്യമായ തിരക്കഥയാണെന്നും തെരഞെടുപ്പ് അജണ്ടയുടെ ഭാഗമായി ഉത്തരേന്ത്യയിലെ നേതാക്കളെ ശേഖരിക്കാൻ ബിജെപിക്ക് അറിയമെന്നും തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന ഭയമാണ് ബിജെപിക്ക് എന്നും പറഞ്ഞു.

അതേസമയം കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെയുള്ള ദില്ലി സമരം ദേശീയ ശ്രദ്ധയാകർഷിച്ചുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഇടതുപക്ഷത്തിൻ്റെ സമരം രാജ്യമാകെ ചർച്ചയായെന്നും ബിജെപിയെ ന്യായീകരിക്കുന്ന നിലപാട് കേരളത്തിലെ യുഡിഎഫ് സ്വീകരിച്ചുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കർണാടകയ്ക്ക് സമരം വസ്തുതാപരമെന്ന് മനസിലായി. കേരളത്തിലെ കോൺഗ്രസിൻ്റെ പാപ്പരത്തം തെളിഞ്ഞു. ഇന്ത്യയിലെ പ്രമുഖ നേതാക്കൾ കേരളത്തിൻ്റെ സമരത്തിനെത്തി. കർണാടക സമരത്തിന് ദേശീയ നേതാക്കൾ എത്താത്തതിന് കാരണം കേരളത്തിലെ കോൺഗ്രസ് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിൻ്റെ പിടിവാശിയാണ് പിന്നിൽ. ബിജെപി ഗവൺമെൻ്റിനെതിരെ കേരളത്തിലെ കോൺഗ്രസ് മിണ്ടുന്നില്ല. ബിജെപിക്കെതിരെ ദേശീയ രാഷ്ട്രീയം ഒറ്റക്കെട്ടാകുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ALSO READ: തൃപ്പൂണിത്തുറയിൽ സ്ഫോടനം: ആറു വീടുകൾക്ക് കേടുപാട്, പരിക്കേറ്റവരുടെ നില ഗുരുതരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News