ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഫാസിസത്തിൻ്റെയും ജനാധിപത്യവിരുദ്ധതയുടെയും സമീപനമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആർ എസ് എസ് സ്വീകരിക്കുന്നതെന്നും മത രാഷ്ട്രമാണ് ബി ജെ പി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ:പുത്തന്‍ മോഡലുകളുമായി ഏഥര്‍; വില 1.09 ലക്ഷം മുതല്‍
ഇന്ത്യയെ മത രാഷ്ട്രമാക്കുക എന്ന ഹിന്ദുത്വ അജണ്ടയിലേയ്ക്കുള്ള കൈവഴിയാണ് പൗരത്വ ഭേദഗതി നിയമം.
ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന നിലപാടിനോട് ഗാന്ധിജി വിയോജിച്ചതു കൊണ്ടാണ് അദ്ദേഹത്തെ ഹിന്ദു വർഗ്ഗീയ വാദികൾ കൊലപ്പെടുത്തിയത്.മഹാത്മാ ഗാന്ധിയെ കൊന്നത് യാദൃശ്ചികമല്ല. ജർമ്മനിയിൽ ഹിറ്റ്ലർ സ്വീകരിച്ച വംശശുദ്ധി നയം ഇന്ത്യയിൽ പിന്തുടരണം എന്നാണ് ഗോൾവാൾക്കർ പറഞ്ഞത്. വംശശുദ്ധിക്കു വേണ്ടി മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും കൊല്ലപ്പെടുത്തണമെന്നാണ് ആർ എസ് എസ് പ്രത്യയശാസ്ത്രം.ആർ എസ് എസ് – ബി ജെ പി യുടെ ടാർജറ്റ് കേരളമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ:കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിൽ പിന്മാറണം; രാഹുൽ ഗാന്ധിയെ ഉപദേശിച്ച് പ്രശാന്ത് കിഷോർ
ഇലക്ടറൽ ബോണ്ട് വിവരം പുറത്തുവരാൻ പോകുമ്പോഴാണ് പൗരത്വ ഭേദഗതി ചട്ടം പ്രസിദ്ധീകരിച്ചത്.പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന് നിലപാടില്ല.ഇന്ത്യയുടെ മൗലികമായ രൂപഭാവങ്ങളെ ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് പൗരത്വ ഭേദഗതി നിയമംകോൺഗ്രസിന് മൃദു ഹിന്ദുത്വ മനോഭാവം എന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടന വേളയും , കോൺഗ്രസിൻ്റെ നിലപാടില്ലായ്മയ്ക്ക് മറ്റൊരു ഉദാഹരണം.കോൺഗ്രസ് ഒരു തീരുമാനമെടുത്താൽ അത് നേതൃത്വം തന്നെ ലംഘിക്കുന്നു.സംഘടനാപരമായ കരുത്തില്ലായ്മയാണ് അതിനു കാരണം.തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ബി ജെപി മണ്ഡലത്തിലേയ്ക്ക് കോടികൾ ഒഴുക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here