അയോധ്യയിൽ രാമക്ഷേത്ര പ്രതിക്ഷ്ഠ ചടങ്ങിലെ ക്ഷണത്തിൽ നിന്ന് പിന്മാറിയ കോൺഗ്രസിന്റെ നിലപാട് സ്വാഗതാർഹമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഇടതുപക്ഷ സ്വാധീനമാണ് നിലപാട് മാറ്റത്തിന് കാരണമെന്നും ഇൻഡ്യാ മുന്നണിക്ക് ഒരു പടി കൂടി മുന്നോട്ട് പോകാൻ കഴിഞ്ഞുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു .
ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നത് ഈശ്വര നിന്ദയല്ല എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
രാഷ്ടീയ ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നതെന്നും വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കൽ സി പി ഐ (എം) ന് പ്രധാനമെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി .
ALSO READ: ചെൽസിക്ക് ഞെട്ടിക്കുന്ന തോൽവി; വമ്പന്മാരെ അട്ടിമറിച്ച് മിഡിൽസ്‌ബർഗ്
രാഹുലിന്റെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ വി ഡി സതീശൻ അങ്ങനെ പല കാര്യങ്ങളും പറയുന്നുണ്ടെന്നും ഇടപെടൽ ഉണ്ടായിട്ടില്ലെന്നും നേതൃത്വത്തിന്റെ ഭാഗമായവർക്ക് ആർജ്ജവം വേണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
തനിക്ക് അസുഖമാണ് എന്ന് പറഞ്ഞു രാഹുൽ കോടതിയിൽ പോയപ്പോൾ കോടതി ആണ് അത് ശരിയല്ല എന്ന് പറഞ്ഞത്, രാഹുലിന്റെ ആദ്യ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞത് ഇപ്പോൾ തെളിഞ്ഞുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എല്ലാവരോടും പൊലീസും ഭരണ കൂടവും എടുക്കുന്ന നിലപാട് ഒരുപോലെയാണെന്നും അതിൽ ഭരണ പക്ഷം പ്രതിപക്ഷം എന്നില്ല എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here