പലസ്തീൻ അനുകൂല പ്രകടനങ്ങളെ സിപിഐഎം സ്വാഗതം ചെയ്യുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

സാർവ്വദേശീയ തലത്തിൽ പലസ്തീൻ അനുകൂല പ്രകടനങ്ങളെ സി പി ഐ എം സ്വാഗതം ചെയ്യുന്നു എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പലസ്തീൻ അനുകൂല പ്രകടനങ്ങളെ സാമ്രാജ്യത്വ വിരുദ്ധ പ്രകടനമായി കണ്ടാൽ മതി എന്നും ശശി തരൂർ പറഞ്ഞതിൽ അദ്ദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ:ബിജെപി മുഖ്യന്റെ ‘അക്ബര്‍’ പരാമര്‍ശം; കോണ്‍ഗ്രസ് – ബിജെപി നേതാക്കളുടെ വാക്ക് പോര്

കേരളത്തിലെ ജെ ഡി എസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവർ എൽ ഡി എഫിന് ഒപ്പം തന്നെയാണെന്ന് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. അവർ ബി ജെ പി ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ:‘അമിതവേഗം വിജയത്തിലേക്കുള്ള വഴിയല്ല’; മുന്നറിയിപ്പുമായി കേരള പൊലീസ്

അതേസമയം ഇസ്രേയലിനെ ഭീകരവാദികൾ ആക്രമിച്ചുവെന്നും ഹമാസ് സംഘടന ഭീകരരുടേതാണെന്നും ശശി തരൂര്‍ പറഞ്ഞതിനെതിരെ വിമര്‍ശനം ഉയർന്നിരുന്നത്. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നടത്തുന്ന റാലിയില്‍ പലസ്തീന് വേണ്ടി പോരാടുന്ന ഹമാസിനെയാണ് ശശി തരൂര്‍ ഭീകരരെന്ന് വിശേഷിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News