കേരള പ്രവാസി സംഘത്തിന് 20 വയസ് തികയുന്നു എന്നുള്ളത് അഭിമാനർഹമായ കാര്യമാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

കേരള പ്രവാസി സംഘത്തിന് 20 വയസ് തികയുന്നു എന്നുള്ളത് നമുക്ക് അഭിമാനർഹമായ കാര്യമാണ് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കോഴിക്കോട് പ്രവാസി പോരാട്ടത്തിൻ്റെ രണ്ട് പതിറ്റാണ്ടുകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യവാസമുള്ള എല്ലാ കേന്ദ്രങ്ങളിലും മലയാളി എത്തിച്ചേർന്നിട്ടുണ്ട് .സഖാവ് ഇകെ നായനാരാണ് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ച് ഇതിന് തുടക്കം കുറിച്ചത്.എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം കേരള പ്രവാസി സംഘമുണ്ട് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ:വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; 12 പേർക്ക് പരിക്ക്

നോർക്കയടക്കമുള്ള പിന്നിൽ പ്രവർത്തിക്കുന്നത് കേരള പ്രവാസി സംഘമാണ്. ഇകെ നായനാരുടെ കാലഘട്ടം മുതൽ പിണറായി സർക്കാരുടെ കാലഘട്ടം മുതൽ പിണറായി സർക്കാരിൻ്റെ കാലഘട്ടം വരെ ഇടത്പക്ഷ ജനാധിപത്യ ഗവൺമെൻ്റ് കേരള പ്രവാസി സംഘത്തിനൊപ്പമുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള ജനങ്ങൾക്കുള്ള ദൈന്യത കേരളത്തിലെ ജനങ്ങൾക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

നവകേരള സൃഷ്ടിക്കായ് ഏറ്റവും അധികം പങ്കു വഹിക്കാൻ കഴിയുന്ന ജനവിഭാഗമാണ് പ്രവാസി സമൂഹം.കൊവിഡ് കാലഘട്ടത്തിൽ പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് കേരളത്തിൽ എത്തണമെന്നാണ് .ചലോ കേരളം എന്നതായിരുന്ന അന്നത്തെ മുദ്രാവാക്യം ,അങ്ങനെ ഒരു ആശയവും വെറുതെ രൂപപ്പെടില്ല.അത് ഉണ്ടാക്കിയത് ഇടത് പക്ഷ സർക്കാരാണ്.പ്രായഭേദമന്യേ എല്ലാവർക്കും ചികിത്സ ലഭ്യമാക്കി.

ലോകത്തിലേറ്റവും കൂടുതൽ 60 വയസിന് മുകളിൽ പ്രായമുള്ളവർ മരിച്ച് വീണ രാജ്യമാണ് അമേരിക്ക.ആ സമയത്ത് ലോകത്തിന് മുന്നിൽ ആരോഗ്യ രംഗത്ത് ബദൽ മുന്നോട്ട് വെച്ച പ്രതീക്ഷയുടെ തുരുത്താണ് കേരളം എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: മുസ്‌ലീങ്ങൾക്കിടയിൽ നവോത്ഥാന സന്ദേശം പ്രചരിപ്പിക്കുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിന് പങ്കുണ്ട്: മുഖ്യമന്ത്രി

ഗുജറാത്തിലെ വംശഹത്യക്ക് കൂട്ടുനിന്ന അന്നത്തെ മുഖ്യമന്ത്രിയാണ് നരേന്ദ്ര മോദി.മൃതു ഹിന്ദുത്വ നിലപാട് സ്വീകരിച്ചതിൻ്റെ ഭാഗമായി ത്രീവ്ര ഹിന്ദുത്വത്തോടുള്ള ഏറ്റുമുട്ടലിൽ ഗുജറാത്തിലെ കോൺഗ്രസ് നാമവശേഷമായി എന്നും മറുവശത്ത് അദാനിയുടെ പണം ഉപയോഗിച്ച് സംഘപരിവാർ ശക്തികൾ കലാപം നടത്തിയിട്ടും ശക്തി പ്രാപിച്ചു. പ്രവാസികൾ അവിടെ പണിയെടുക്കുമ്പോൾ ഇന്ത്യയിലെ അവരുടെ ബന്ധുക്കൾ എങ്ങനെ ജീവിക്കുന്നു എന്ന് ഉത്കണ്ഡപ്പെട്ടു കൊണ്ട് മനസിലാക്കി നിലപാട് സ്വീകരിക്കേണ്ടതുണ്ട് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

വിചാരദാരയിൽ ഗോവാൾക്കർ ആഭ്യന്തര ശത്രുക്കൾ എന്ന് രേഖപ്പെടുത്തിയ മുസ്ലിം , മിഷണറി, മാർക്കിസ്റ്റ് എന്നീ വിഭാഗങ്ങൾ ഐക്യത്തോട് ജീവിക്കുന്ന നാടാണ് കേരളം.ഇന്ത്യയിലെ വർഗീയ ശക്തികളെ പ്രതിരോധിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട കരുത്ത് ഇന്ത്യയിലെ വിശ്വാസികൾ തന്നെയാണ്.

ഇന്ത്യയിലെ ഫാസിസ്റ്റ്റ് ശക്തികളെ തോൽപ്പിക്കേണ്ട ഉത്തരവാദിത്വവും ചുമതലയും പ്രവാസി സമൂഹത്തിനുമുണ്ട്. ഇലക്ട്രൽ ബോണ്ട് വേണ്ട എന്ന് അന്നേ നിലപാട് സ്വീകരിച്ച പാർട്ടിയാണ് സിപിഐ (എം) എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.കോൺഗ്രസിന് പണം കിട്ടിയത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്ഏറ്റവും കൂടുതൽ പണം കിട്ടിയത് ബി ജെ പി ക്കാണ് എന്നും അദ്ദേഹം പറഞ്ഞു.ബിജെപിയെ തറപ്പറ്റിക്കുന്നത്തിന് ഇന്ത്യാ മുന്നണി അനിവാര്യമാണ്. പക്ഷെ അതിന് നേതൃത്വം നൽകേണ്ട ഉത്തരാവാദിത്വം കോൺഗ്രസ് നിർവഹിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ലീഗിനെ ഒഴിവാക്കിയാൽ എന്തായിരിക്കും കോൺഗ്രസിൻ്റെ അവസ്ഥ എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.
മുസ്ലിം ലീഗില്ലാതെ വയനാട്ടിൽ മത്സരിച്ച് നോക്കണംഅപ്പോൾ അറിയാം.രാഹുൽ ഗാന്ധിക്ക് സീറ്റ് കിട്ടണമെങ്കിൽ കേരളത്തിൽ വരണം.അതിന് ലീഗിൻ്റെ പിന്തുണ വേണം. ഗവർണർ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ നമുക്കെതിരാണ്.അവ ഏതെന്ന് എണ്ണി പറയുന്നില്ല.ഒരു കാര്യം പറഞ്ഞാൽ അത് നടപ്പാക്കും അതാണ് പിണറായി എന്നും അദ്ദേഹം പറഞ്ഞു.ഇങ്ങനെയുള്ള കേരളത്തിൻ്റെ പോരാട്ടത്തിനും ഊർജവും ആവേശവുമാണ് പ്രവാസികൾ. പ്രവാസികൾക്ക് രാജ്യത്തിൻ്റെ ഭാവിയിൽ വലിയ ഉത്തരവാദിത്ത്വമാണ് നിർവഹിക്കാനുള്ളത്. ഈ ചരിത്രപരമായ ദൗത്യം പ്രവാസി സമൂഹം നിർവഹിക്കുമെന്നാണ് പ്രതീക്ഷ. ലീഗില്ലതെ രാഹുൽ വയനാട്ടിൽ മൽസരിച്ചാൽ തോറ്റ് തുന്നം പാടും.

രാഹുലിന് സീറ്റ് വേണമെങ്കിൽ കേരളത്തിൽ വരണം.അതും മുസ്ലിം ലീഗ് ഉണ്ടെങ്കിൽ മാത്രം രാഹുലിൻ്റെ യാത്ര – യാത്ര കഴിയുമ്പോഴേക്കും പ്രശ്നം ഗുരുതരമാകും.സീറ്റില്ലാത്ത വഴികളിലൂടെയാണ് യാത്ര നടത്തുന്നത്.കേരളത്തിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് മാറാൻ 100 കോടി ചോദിച്ചു.കമൽ നാഥ് മാറുന്ന നാട്ടിൽ ആർക്കാണ് മാറിക്കൂടാത്തത് എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News