’30 വർഷം വെടിയുണ്ടയേ അതിജീവിച്ച സഖാവ്’ ; വിലാപയാത്രയുടെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പുഷ്പനെ കാണാൻ സൗകര്യമൊരുക്കുമെന്ന് ഗോവിന്ദൻ മാസ്റ്റർ

MV Govindan master

കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. യുവത്വത്തിൻ്റെ കരുത്താണ് പുഷ്പൻ. 30 വർഷം വെടിയുണ്ടയേ അതിജീവിച്ച സഖാവ്. വിലാപയാത്രയുടെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പുഷ്പനെ കാണാൻ സൗകര്യമൊരുക്കുമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇന്ന് ചൊക്ലി സ്കൂളിൽ നടക്കുന്ന പൊതുദർശനത്തിൽ എത്തി ഗോവിന്ദൻ മാസ്റ്റർ, സഖാവ് പുഷ്പന് അന്തിമോപചാരം അർപ്പിക്കും.

ALSO READ : കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പൻ്റെ വിലാപയാത്ര റൂട്ട്

സി.പി.എം. അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ(54) , കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News