വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ, ഐ.സി. ബാലകൃഷ്ണനുള്ളത് ധാർമിക ഉത്തരവാദിത്വമല്ല നേരിട്ടുള്ള ഉത്തരവാദിത്വം തന്നെ; എം.വി. ഗോവിന്ദൻ മാസ്റ്റർ

mv govindan master

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്ന സംഭവത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കുള്ളത് ധാർമികമായ ഉത്തരവാദിത്വമല്ല നേരിട്ടുള്ള ഉത്തരവാദിത്വം തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.

കേസിൽ അന്വേഷണം നടക്കട്ടേയെന്നും സ്വതന്ത്രമായ രീതിയിൽ ആണ് അന്വേഷണം നടക്കേണ്ടതെന്നും പ്രതികളായി വരുന്ന എല്ലാവരും ശിക്ഷിക്കപ്പെടണമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: വിഴിഞ്ഞം കോണ്‍ക്ലേവ്: ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാന്‍ വി‍ഴിഞ്ഞം; 300 പ്രതിനിധികളും 50ല്‍പരം നിക്ഷേപകരും പങ്കെടുക്കും

സംഭവത്തിൽ ഐ.സി. ബാലകൃഷ്ണന് പങ്കുണ്ടെന്ന് വ്യക്തതയോടെ പറയുന്ന സാഹചര്യത്തിൽ അദ്ദേഹം തന്നെയാണ് ഇതിലെ സത്യാവസ്ഥ പുറത്തുകൊണ്ട് വരേണ്ടതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

ALSO READ: എന്‍എം വിജയന്റെ ആത്മഹത്യാ കുറിപ്പ്: ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ഓഫീസിൽ ഡിവൈഎഫ്‌ഐ പ്രതിഷേധമിരമ്പി

അതേസമയം, ബത്തേരി അർബൻ ബാങ്കിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണനും ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചനും പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് ആണ് ഇന്ന് പുറത്തുവന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News