എല്ലാവരും പാർട്ടിയുടെ ഭാഗം,സെമിനാറിൽ എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല; എംവി ഗോവിന്ദൻ മാസ്റ്റർ

ഏകീകൃത സിവിൽ കോഡ് സെമിനാറിൽ എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എല്ലാവരും പാർട്ടിയുടെ ഭാഗമാണെന്നും താനും ക്ഷണിക്കപ്പെട്ടിട്ടല്ല പരിപാടിയിൽ പങ്കെടുക്കുന്നത് അത് തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും സെമിനാറിൽ പതിനായിരങ്ങൾ പങ്കെടുക്കും പങ്കാളിത്തമല്ല ഉയർത്തുന്ന നിലപാടാണ് പ്രധാനമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കോഴിക്കോട് ഇടതുപക്ഷത്തിന്റെ മുൻകൈയിൽ സംഘടിപ്പിക്കുന്ന സെമിനാർ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമായിരിക്കും, ഫാസിസത്തിലേക്കുള്ള പാതയൊരുക്കലാണ് ഏക സിവിൽകോഡെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

അതേസമയം, സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിൽ മാധ്യമങ്ങൾക്കെന്തിനാണ് വേവലാതിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ ചോദിച്ചു. ഇപിക്ക് ഒരു തരത്തിലുമുള്ള അസംതൃപ്തിയും ഇല്ലാ… സെമിനാറിന്റെ മഹിമ കെടുത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും… ഗോവിന്ദൻ മാസ്റ്റർ നിലപാട് ഇതുമായിബന്ധപെട്ട നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എകെ ബാലൻ പറയുകയുണ്ടായി.

രാജ്യത്ത് ഏക സിവിൽകോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സെമിനാറിന് കോഴിക്കോട് ഒരുങ്ങി കഴിഞ്ഞു. എരഞ്ഞിപ്പാലം സരോവരം കൺവൻഷൻ സെൻ്ററിൽ വൈകീട്ട് 4 മണിക്ക് സെമിനാർ ആരംഭിക്കും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെമിനാർ ഉദ്ഘാടനം ചെയ്യുക. പതിനായ്യാരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രചാരണ ഘട്ടത്തിൽ തന്നെ സെമിനാറിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

കേരളീയ സമൂഹത്തിൻ്റെ പരിശ്ചേദം തന്നെ സെമിനാറിനെത്തും. രാഷ്ട്രീയ – സാംസ്ക്കാരിക നേതാക്കൾക്കൊപ്പം പ്രമുഖ ഇസ്ലാമിക പണ്ഡിതർ, ബിഷപ്പുമാർ എന്നിവർ സെമിനാറിൽ സംസാരിക്കും. എം വി ഗോവിന്ദൻ മാസ്റ്റർ, ഇ കെ വിജയൻ, ജോസ് കെ മാണി, എം വി ശ്രേയാംസ് കുമാർ, പ്രൊഫ. എ പി അബ്ദുൾ വഹാബ്, എളമരം കരീം, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി, മേയർ ബീന ഫിലിപ്പ്, താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയൽ, റവ. ഡോ. ടി ഐ ജയിംസ്, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എൻ അലി അബ്ദുള്ള, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, പി എം അബ്ദുൾ സലാം ബാഖവി, കെ എൻ എം പ്രസി. ടി പി അബ്ദുള്ളക്കോയ മദനി, ഡോ. ഫസൽ ഗഫൂർ, ഹുസൈൻ മടവൂർ തുടങ്ങിയവർ സംസാരിക്കും. എ കെ എസ് സംസ്ഥാന പ്രസിഡൻ്റ് ഒ ആർ കേളു എം എൽ എ, കെ പി എം എസ് ജന. സെക്രട്ടറി പുന്നല ശ്രീകുമാർ, പി രാമഭന്ദ്രൻ തുടങ്ങിയവരും പങ്കെടുക്കും. സെമിനാറിലേക്ക് ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് അറിയിച്ചിട്ടുണ്ട്.

Also Read: ഏക സിവിൽകോഡിനെതിരെ സിപിഐഎം സെമിനാർ ഇന്ന് കോഴിക്കോട് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News