‘ദ കേരള സ്റ്റോറി’ സിനിമ കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ലക്ഷ്യംവെച്ചുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കേരള സ്റ്റോറിയിലൂടെ കേരളത്തിൽ വിഷം കലക്കാനാണ് ആർഎസ്എസ് ശ്രമം ഇതിനെതിരെ ജനകീയ പ്രതിഷേധമാണ് വേണ്ടത് അദ്ദേഹം കൂട്ടിച്ചേർത്തു. കക്കുകളി നാടകത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കണം. നാടകം താനും കണ്ടതാണ്. ഓരോരുത്തരും അവരുടെ വീക്ഷണത്തിനനുസരിച്ചാണ് നാടകം കാണുന്നത്. വിശ്വാസത്തെ എതിർക്കുന്ന നിലപാട് സിപിഐഎമ്മിനില്ലായെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
എന്നാൽ വിവാദത്തിനു പിന്നാലെ ‘ദ കേരള സ്റ്റോറി’ സിനിമയുടെ യൂട്യൂബ് ടീസര്‍ വിവരണത്തില്‍ തിരുത്ത്. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാക്കിയാണ് തിരുത്ത് വരുത്തിയത്.
കേരളത്തില്‍നിന്ന് 32000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നു എന്ന് അർത്ഥം വരുന്ന വിധത്തിലുള്ള പരാമര്‍ശം വന്‍ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബില്‍ തിരുത്തല്‍ വരുത്തിയത്. നിരവധി കട്ടുകള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഭിമുഖ ഭാഗം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശങ്ങളില്‍ ഒന്ന്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here