‘ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരും’, സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണെന്നും, പത്തൊൻപതാം ലോകസഭ തെരഞ്ഞെടുപ്പ് വേണോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: കിഫ്‌ബി കേസിൽ ഇ ഡി ക്ക് തിരിച്ചടി, തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി

‘പാർലമെൻ്ററി സംവിധാനം രാജ്യത്ത് നിലനിൽക്കണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഹിന്ദുവും ഹിന്ദുത്വയും രണ്ടും രണ്ടാണ്. ഫാസിസത്തെ തടയുക എന്നതാണ് ഈ തെരഞ്ഞെടുപ്പിൻ്റെ മൗലികമായ ചുമതല’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

‘ഇലക്ട്രൽ ബോണ്ട് വാങ്ങിയ ബിജെപിയുടെ കഥ പുറത്ത് വരാതിരിക്കാനാണ് പൗരത്വഭേതഗതി നിയമം തിടുക്കപ്പെട്ട് നടപ്പിലാക്കിയത്. ഇന്ത്യയെ മതരാഷ്ടമാക്കുക എന്നതാണ് പൗരത്വഭേതഗതി നിയമത്തിൻ്റെ ഉള്ളടക്കം. കേരളം ഇന്ത്യയ്ക്ക് മാതൃകയാകുന്ന നിലപാട് സ്വീകരിച്ച സംസ്ഥാനമാണ്. കേരള നിയമസഭ ഈ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന പ്രമേയം പാസാക്കി. കേരളം നിയമം നടപ്പിലാക്കേണ്ടിവരും എന്ന് കോൺഗ്രസ് പറയുമ്പോൾ അവരുടെ നയം വ്യക്തമാണ്’, ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ALSO READ: തൃശൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി

‘ഖാർഗയോട് പൗരത്വ ഭേദഗതിയെ കുറിച്ചുള്ള നിലപാട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ രാത്രി ആലോചിച്ച് നാളെ പറയാം എന്നായിരുന്നു മറുപടി. ഇതുവരെ ആലോചിച്ച് കഴിഞ്ഞിട്ടില്ല. പൗരത്വ ഭേതഗതി നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ ഇല്ല. പൗരത്വ രജിസ്റ്റർ കാര്യത്തെ കുറിച്ച് കോൺഗ്രസ് മിണ്ടുന്നില്ല. കശ്മീർ പ്രശ്നത്തിൽ കോൺഗ്രസിന് അഭിപ്രായമില്ല. പക്ഷെ 370 ആം വകുപ്പ് തിരിച്ചു കൊണ്ടു വരുമെന്ന് സി പി ഐ എം ൻ്റെയും സി പി ഐ യുടെയും പ്രകടനപത്രികയിൽ പറയുന്നുണ്ട്’, ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk