ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആ ശ്രമം വിജയിച്ചില്ലെങ്കിൽ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നീങ്ങും. ഫാസിസ്റ്റ് ശ്രമങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിത്. ഭരണവർഗ താൽപര്യങ്ങൾ നടപ്പാക്കാനുള്ള മാർഗങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു.

Also Read: പോസ്റ്ററിൽ ചാരിനിന്നതിന് 14-കാരനെ ബിജെപി നേതാവ് മർദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്

ഹിന്ദുത്വ രാഷ്ട്ര നിർമ്മാണമാണ് അവരുടെ ലക്ഷ്യം. ഹിന്ദുത്വ രാജ്യമാണെന്ന് അവർ തന്നെ പ്രഖ്യാപിക്കുകയാണ്. ഇതിനെതിരെ വലിയ പോരാട്ടമാണ് രാജ്യത്തെ ജനങ്ങൾ നടത്തുന്നത്. ആ പോരാട്ടത്തിന്റെ൩ ഭാഗമാണ് എൽഡിഎഫ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: “കെ രാധാകൃഷ്ണന് വോട്ടു ചെയ്യണം, അത് പറയാന്‍ ഒരു കാരണമുണ്ട്”: വ്യക്തമാക്കി കലാമണ്ഡലം ഗോപി ആശാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News