ഗാസയിൽ ഇസ്രയേൽ നടത്തുന്ന നരഹത്യക്ക് സഹായം നൽകുന്നത് അമേരിക്കയെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തിരുവനന്തപുരത്ത് നടന്ന പലസ്തീൻ ഐക്യദാർഢ്യ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീന് ഐക്യദാർഢ്യവുമായി കേരളത്തിലെ എല്ലാ ജില്ലാകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മെയ് 22 ന് ജില്ലാ കേന്ദ്രങ്ങളിൽ ആയിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. ഇസ്രായേലിന്റെ ഫാസിസ്റ്റ് രീതിയെ അതിശക്തമായി എതിർക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
യുദ്ധരീതിക്ക് വിരുദ്ധമായ രീതിയിലാണ് ഗാസയിൽ കാര്യങ്ങൾ കടന്നു പോവുന്നത്. എങ്ങനെയൊക്കെ ആയിരിക്കും ഇസ്രായേലിന്റെ കടന്നാക്രമണം എന്നത് പറയാൻ കഴിയാത്ത സാഹചര്യമാണ്. രണ്ടാഴ്ചക്കകം ഇല്ലാതാക്കണം എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിന് ആയുധം നൽകി പിന്തുണ നൽകുകയാണ് അമേരിക്കയും. പലസ്തീൻ ജനതയോടുള്ള ആക്രമണം നമ്മൾ ഓരോരുത്തരുടെയും നേരെ ഉള്ള കടന്നാക്രമണം ആണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Also Read: വിഷാദം മറികടക്കാൻ കഴിയുന്നില്ല, 29 കാരിക്ക് ദയാവധത്തിന് അനുമതി നൽകി നെതർലാൻഡ്‌സ്: പ്രതിഷേധം ശക്തം
പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതാണ് ഇന്ത്യൻ ജനതയുടെ ലക്ഷ്യം. ഈ ഫാസിസ്റ്റ് രീതിയെ അതിശക്തിയായി എതിർക്കണമെന്നും ഈ മാസം 22 ന് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പലസ്തീന് ഐക്യദാർഢ്യവുമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here