തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം 9 പ്രധാന നേതാക്കൾ ആണ് കോൺഗ്രസിൽ നിന്നും പുറത്തുവന്നതെന്നും ശരിയായ നിലപാടുകൾക്ക് ശരിയായ പിന്തുണയാണ് സിപിഐഎം നൽകുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്, തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ശക്തമായി പിടിച്ചെടുക്കുന്ന നിലയാണ്.
എൽഡിഎഫും യുഡിഎഫും തമ്മിലാണ് അവിടെ പോരാട്ടം. എന്നാൽ യുഡിഎഫും ബിജെപിയും തമ്മിലാണ് പോരാട്ടം എന്ന് പറഞ്ഞ് യുഡിഎഫ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ തവണ ഇ ശ്രീധരന് ലഭിച്ച വോട്ട് ബിജെപിക്കും ഷാഫി പറമ്പിലിന് ലഭിച്ച വോട്ട് യുഡിഎഫിനും ഇത്തവണ ലഭിക്കില്ല. ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്ത് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സരിൻ മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷം വിജയിക്കുക തന്നെ ചെയ്യും. ബിജെപിയും യുഡിഎഫും ജയിക്കാൻ സാധിക്കുമോ എന്ന് നോക്കി വ്യാപകമായി ഇരട്ട വോട്ട് ചേർക്കുകയാണ്. പാലക്കാട് തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. നേരത്തെ ഞങ്ങൾ മൂന്നാം സ്ഥാനത്ത് ആയിരുന്നു. പക്ഷേ ഇപ്പോൾ തന്നെ അവിടെ ബിജെപി മൂന്നാം സ്ഥാനത്തായി കഴിഞ്ഞന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതുതന്നെ ഇടതുപക്ഷത്തിന്‍റെ മുന്നേറ്റമാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here