ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി: എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മത രാഷ്ട്രമാണ് ബി ജെ പിയുടെ ലക്ഷ്യം. മത രാഷ്ട്രവാദത്തിൻ്റെ ഭാഗമായാണ് ഗാന്ധിജിയെ വെടിവച്ചു കൊന്നത്. ഇതിനെതിരെ മിണ്ടാൻ കോൺഗ്രസിന് ശേഷിയില്ല. മൃദു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.

Also Read: മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറും: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍

ഇടുക്കി ജില്ലയുടെ പ്രധാന ആവശ്യമായ ഭൂപതിവ് ഭേതഗതി നിയമമാണ് കേന്ദ്രം ഗവർണറെ ഉപയോഗിച്ച് തടഞ്ഞുവച്ചത്. അതിപ്പോൾ പ്രസിഡൻ്റിന് അയച്ച് 6 മാസം വൈകിപ്പിച്ചിരിക്കുകയാണ്. ഡീൻ കുര്യാക്കോസ് അടക്കമുള്ളവർ ആ നിയമത്തിനെതിരെ വന്ന് ഗവർണറെയും ബിജെപിയെയും വെള്ളപൂശുകയാണ്. ആയിരക്കണക്കിന് കർഷകർക്ക് ഗുണം കിട്ടുന്ന നിയമമാണ് ഗവർണർ തടഞ്ഞുവച്ചിരിക്കുന്നത്.

Also Read: ക്ഷേമ പെന്‍ഷന്‍ന് തടസം നേരിടാന്‍ കാരണം കേന്ദ്രത്തിന്റെ വൈരാഗ്യം:മുഖ്യമന്ത്രി

ഗവർണർ പോസ്റ്റുപയോഗിച്ച് സെനറ്റുകളിലേക്ക് ബി ജെ പിയുടെയും കോൺഗ്രസിൻ്റെയും നേതാക്കളെ കുത്തിനിറയ്ക്കുകയാണ്. ഗവർണർ പോസ്റ്റു തന്നെ വേണ്ട എന്നാണ് സിപിഐഎമ്മിന്റെ നിലപാട്. റംസാൻ വിഷു ചന്ത വേണ്ടന്നു വയ്ക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നു. ഇതിനെല്ലാം ബി ജെ പി ക്ക് കോൺഗ്രസും കൂട്ടുനിൽക്കുന്നു. സാമ്പത്തികമായി ഞെരുക്കുന്നു എന്നു മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങളിലും തടസം സൃഷ്ടിക്കുന്നു. കേരള സ്റ്റോറിയുടെ ഉള്ളടക്കം മുസ്ലിം വിരുദ്ധമാണ് .കമ്യൂണിസ്റ്റ് വിരുദ്ധമാണ്. കേരള വിരുദ്ധമാണ്. ഗവൺമെൻ്റ് മിഷനറിയായ ദൂരദർശൻ്റെ ഭാഗമായി വന്നപ്പോഴാണ് ഞങ്ങൾ അതിനെ എതിർത്തതെന്നും ആദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News