ദാരിദ്ര്യം മുതലാളിത്ത സൃഷ്ടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. രാജ്യത്ത് ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിലെ സിപിഐഎം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
also read: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു
2 % വോട്ടിന്റെ വ്യതാസത്തിലാണ് ബി ജെ പി അധികാരത്തിൽ എത്തിയത് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറുന്നു, ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപ്പിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല, മതേതര വോട്ടുകൾ ചേർത്ത ബിജെപിയെ തോൽപ്പിക്കുക എന്നതാണ് ഇന്ത്യയുടെ രാഷ്ട്രീയ ഉന്നം എന്നും അദ്ദേഹം വ്യക്തമാക്കി.
ബുൾഡോസർ രാജ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ബോധപൂർവ്വം വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ലോകത്തിന് മാതൃകയാകുന്ന ഇടത് പക്ഷം ഭരിക്കുന്ന സംസ്ഥാനം. ഇടതു സർക്കാരുകളുടെ നേട്ടം. ജന്മിത്വം അവസാനിപ്പിച്ചത് ഇ എം എസ് സർക്കാരിൻ്റെ കാലത്ത് എന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ തിരുമാനം അതിദാരിദ്ര്യം ഇല്ലാത് ആക്കുക എന്നതാണ്, അതിദാരിദ്ര്യ നിർമ്മാജനം വിജയ വഴിയിൽ ആണ് , അതിദാരിദ്ര്യത്തെ തുടച്ചു നീക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തിന് പണം നൽകുന്നില്ലഎന്നും ക്ഷേമ പദ്ധതികളെ കേന്ദ്ര നയം ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, സാമ്പത്തിക പ്രശ്നം കൊണ്ട് വികസന പ്രവർത്തനങ്ങൾ മാറ്റിവെക്കുന്നില്ല സംസ്ഥാനം, വിഴിഞ്ഞം പദ്ധതി നടപ്പാക്കിയും, വലിയ വികസ പദ്ധതിയായി വിഴിഞ്ഞം മാറാൻ പോവുകയാണ്, ഫെഡറൽ വ്യവസ്ഥയുടെ ഭാഗമായി നൽകേണ്ട ആനുകൂല്യങ്ങൾ കേന്ദ്രം നൽകുന്നില്ല,10 ലക്ഷം പേർക്ക് സംസ്ഥാന തൊഴിൽ നൽകി. ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യം ഉള്ളവർ കേരളത്തിൽ, കേരളത്തെ പുതിയ തലത്തിലേക്ക് ഉയർത്തണം എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
ആർഎസ്എസിനെതിരെ പറഞ്ഞാൽ ഹിന്ദുക്കൾക്ക് എതിര് അല്ല ,വിശ്വാസികൾ ഒന്നും വർഗീയവാദികൾ അല്ല, വർഗീയ വാദികൾക്ക് വിശ്വാസമില്ല, വർഗീയവാദികൾ വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നു, ആർഎസ്എസിന് സിപിഐഎം എതിരാണ് എന്നും അദ്ദേഹം വ്യക്തമാക്കി
വർഗീയവാദികൾക്കെതിരെ ഒന്നാം നമ്പർ ആര് എന്ന് ചോദിച്ചാൽ ഉത്തരം എം ടി യാണ് .തുഞ്ചൻപറമ്പിൽ ആർ. എസ് എസ് നെ പ്രവേശിപ്പിക്കാത്ത വ്യക്തിത്വമായിരുന്നു എം ടി. സവർണ്ണ എഴുത്തുകാരൻ മരിച്ചു എന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞു. രണ്ട് വർഗീയതയും എം ടി ക്കെതിരെ കടന്ന് അക്രമിച്ചു, ജമാ അത്ത് ഇസ്ലാമിയും എസ് ഡി പി ഐയും കോൺഗ്രസിന്റെ സഖ്യമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാലക്കാട് വിജയം ഇതിന്റെ ഫലം ആണ്. വർഗീയ ശക്തികളോടെ കൂട്ടുകൂടുന്നതിൽ കോൺഗ്രസും മുസ്ലിം ലീഗും വില കൊടുക്കേണ്ടി വരും, ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതക്കെതിരെ സി പി ഐ എം പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here