തെറ്റ് ചെയ്ത ആരെയും വെറുതെ വിടില്ല; എഡിജിപിക്കെതിരെ ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

എഡിജിപിക്കെതിരെ ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തെറ്റ് ചെയ്ത ആരെയും വെറുതെ വിടില്ല. പി വി അൻവർ എം എൽ എ പറഞ്ഞ മുഴുവൻ കാര്യങ്ങളും പരിശോധിച്ചു. ഒരു എസ് പിയെ സസ്പെൻ്റ് ചെയ്തു. എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട് സിപിഐ എം ബന്ധം ആരോപിക്കുന്ന വിഡി സതീശൻ്റെ ആരോപണം ശുദ്ധ അസംബന്ധമാണ്. എല്ലാ അർത്ഥത്തിലും ആർഎസ്എസിനെതിരെ പോരാടുന്ന പാർടിയാണ് സി പി ഐ എം. വിഡി സതീശൻ്റെയും കോൺഗ്രസുകാരുടെയും ജൽപനങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല.

Also Read: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം അവസാനിപ്പിച്ചു: സമരം വിജയമെന്ന് സംയുക്ത സമരസമിതി നേതാക്കൾ

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസ് പുറത്തു വിടാത്തതെന്താണ്. അത് പുറത്ത് വിട്ടാൽ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതു പോലെയാവും. വിഡി സതീശനുൾപ്പെടെയുള്ളവർ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. 200 സി പി ഐ എം പ്രവർത്തകർ കൊല്ലപ്പെട്ടു. കെ സി വേണുഗോപാൽ രാജി വെച്ച രാജ്യ സഭാ സീറ്റിൽ ബി ജെ പി ജയിച്ചു. കോൺഗ്രസ് ചെലവിൽ രണ്ട് ജയം ബിജെപി ക്ക് കിട്ടി. 80 ശതമാനം ജനങ്ങളും ബി ജെ പി ജയിക്കരുതെന്നാഗ്രഹിച്ചു. ഇതിൽ വെള്ളം ചേർത്താണ് കോൺഗ്രസ് ബിജെപിയെ സഹായിച്ചത്.

Also Read: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം; മേയർ ആര്യാ രാജേന്ദ്രൻ്റെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു

ടിവി ചർച്ചകളിൽ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിക്കണോ എന്നതിൽ പരിശോധന നടത്തും. പാർട്ടി തലത്തിൽ തന്നെ ഇത് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കും. ഇപ്പോൾ തന്നെ ചില ആങ്കർമാരുടെ ചർച്ചകളിൽ പാർട്ടി പ്രതിനിധി പങ്കെടുക്കാറില്ല. സമ്മേളനത്തിനെതിരെ മാധ്യമങ്ങളിൽ വലിയ വാർത്ത വരുന്നു. ബ്രാഞ്ചിൽ വലിയ ചർച്ച നടക്കുന്നു വിമർശനം ഉണ്ടാവുന്നു എന്ന് പറയുന്നു. സമ്മേളനം നടത്തുന്നത് തന്നെ നേതൃത്വത്തെ വിമർശിക്കാനാനാണ്. സമ്മേളനം മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് നല്ല കാര്യമാണ്. ആനയെ കാണാൻ വരുന്ന കുരുടനെ പോലെയാണ് മാധ്യമങ്ങൾ വാർത്ത എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News