നിയമസഭയിൽ കേരളത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം വി ഗോവിന്ദൻ മാസ്റ്റർ. ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യർ ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. 2024- 25 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചയിലാണ് പ്രതികരണം. പാവപ്പെട്ട ജനങ്ങളുടെ അത്താണിയാക്കി കേരളത്തെ മാറ്റി. ഹിന്ദുത്വ അജണ്ട മുന്നോട്ടുവച്ചാണ് പാർലമെൻറ് തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. അതിനെ പിടിച്ചു കെട്ടാൻ ഇന്ത്യൻ സമൂഹത്തിനായി. കോൺഗ്രസ് ഫലപ്രദമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചു വന്നിരുന്നെങ്കിൽ ഇന്ത്യയുടെ ചിത്രം തന്നെ മാറുമായിരുന്നു. കാര്യക്ഷമതയുടെയും സംഘടനാപരവുമായ പ്രശ്നങ്ങളുമാണ് കോൺഗ്രസിനുള്ളത്.
പൗരത്വ ഭേദഗതിയിലും മതപരമായ വിഷയങ്ങളിലും വ്യക്തമായ നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ ഫലപ്രദമായി എതിർക്കാൻ കോൺഗ്രസിനായില്ല. കോൺഗ്രസിന് സംഘടനാപരമായ ദിശയും ആശയപരമായി വ്യക്തതയും ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചിത്രം മാറിയേനെ. കേരളത്തെ സംബന്ധിച്ചു പറയുമ്പോൾ യാതൊരു സംശയവുമില്ല, തങ്ങൾ തോറ്റിരിക്കുകയാണ്. കോൺഗ്രസിന് എത്ര തവണ ദയനീയമായി തോൽവി ഉണ്ടായിട്ടുണ്ട്. 2004ൽ ഒരു കോൺഗ്രസുകാരനും വിജയിച്ചിരുന്നില്ല. പാർലമെൻറ് തിരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക രീതി തന്നെയാണ്.
പ്രതീക്ഷിക്കാത്ത പരാജയം തന്നെയാണ് എൽഡിഎഫിന് ഉണ്ടായത്. വ്യക്തമായ പരിശോധന നടത്തി ആവശ്യമായ തിരുത്തൽ വരുത്തും. ഗൗരവപൂർവ്വം പരിശോധിക്കേണ്ട കാര്യം ബിജെപിക്ക് 11 അസംബ്ലി സീറ്റിൽ ഭൂരിപക്ഷം ഉണ്ട് എന്നതാണ്. കോൺഗ്രസിന്റെ ദേശീയ നേതാവ് തന്നെ കേരളത്തിൽ വന്ന് പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യമുന്നയിച്ചു. അറസ്റ്റ് ചെയ്യാൻ എന്ത് കേസാണ് മുഖ്യമന്ത്രിക്കെതിരായി ഉള്ളത്. കോൺഗ്രസിന്റെ നമ്പർ വൺ ശത്രു സിപിഎം ആണെന്ന് കോൺഗ്രസ് പറഞ്ഞു ഇതുതന്നെ ബിജെപിയും പറഞ്ഞു. നിങ്ങളുടെ ആശയ ഐക്യത്തിന്റെ ഫലമായി കേരളത്തിൽ എന്തുണ്ടായി. തൃശ്ശൂരിലെ കോൺഗ്രസിന്റെ വോട്ട് എവിടെപ്പോയി. യുഡിഎഫിന് കുറഞ്ഞ വോട്ട് എവിടെപ്പോയി. എൽഡിഎഫിന് തൃശൂരിൽ വോട്ട് കൂടി. 16000 വോട്ടാണ് എൽഡിഎഫിന് തൃശൂരിൽ കൂടിയത്.
Also Read: നീറ്റ് പരീക്ഷ വിവാദം; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസയച്ച് സുപ്രീം കോടതി
കോൺഗ്രസിന് 86000 വോട്ട് കുറഞ്ഞപ്പോഴാണ് 77 ആയിരം വോട്ടിന് ബിജെപി തൃശ്ശൂർ ജയിച്ചത്. ബിജെപിയും കോൺഗ്രസും തമ്മിൽ കേരളത്തിൽ ഐക്യധാര രൂപപ്പെട്ടുവരികയാണ്. 11 നിയോജക മണ്ഡലങ്ങളിൽ ബിജെപിക്ക് മുൻകൈയുണ്ട്. അവിടങ്ങളിലുള്ള യുഡിഎഫ് വോട്ട് എവിടെയാണ് പോയത്. കോൺഗ്രസിന് കുറഞ്ഞ വോട്ട് ബിജെപിക്ക് കിട്ടിയപ്പോഴാണ് ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയത്. ബിജെപിയുടെ മുന്നേറ്റം അതിശക്തമായി എതിർക്കപ്പെടേണ്ട രാഷ്ട്രീയം തന്നെയാണ്. 123ല്‍ പിന്നോട്ട് പോയിട്ട് തങ്ങൾ 99 തിരിച്ചു വന്നിട്ടുണ്ട്. ഇടതുമുന്നണി എല്ലാം തിരുത്തി ശക്തമായി മുന്നോട്ട്പോകുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here