ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ചെയ്തതിനേക്കാൾ വലുതാണ് ഇപ്പോൾ നരേന്ദ്രമോദി ചെയ്തത്: എം വി ഗോവിന്ദൻ മാസ്റ്റർ

GOVINDAN MASTER

ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ചെയ്തതിനേക്കാൾ വലുതാണ് ഇപ്പോൾ നരേന്ദ്രമോദി ചെയ്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സമനില തെറ്റിയ രീതിയിലായിരുന്നു പ്രധാനമന്ത്രിയുടെ തുടർന്നുള്ള പ്രചരണം. പച്ചയായ രീതിയിൽ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചു. കഴിഞ്ഞ 10 വർഷമായി ഒരു വാർത്താ സമ്മേളനവും നടത്താത്ത പ്രധാനമന്ത്രിയാണ് മോദി. പക്ഷേ 70 അഭിമുഖങ്ങൾ നൽകി.

Also Read: ’28 സെക്കൻഡ് വീഡിയോ, ഒമ്പത് ക്യാമറ ആംഗിൾ’, ‘ധ്യാനം ധേയം നരസിംഹം’, ‘മഹാ നടൻ തന്നെ’, മോദിയുടെ ധ്യാനം വീഡിയോക്ക് ട്രോൾ പെരുമഴ

ദൈവത്തിൻറെ നേരവകാശി എന്ന പ്രഖ്യാപനം നടത്തി. ഗാന്ധിജി അറിയപ്പെട്ടത് ഗാന്ധി സിനിമയ്ക്ക് ശേഷം എന്ന പ്രഖ്യാപനം നടത്തി. ഇപ്പോൾ വിവേകാനന്ദ പാറയിൽ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നു. നാലാം തീയതിക്ക് ശേഷം ഞാൻ തന്നെയാണ് ദൈവം എന്ന് പ്രഖ്യാപിക്കുമോ എന്നും സംശയമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അതിൻറെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബിജെപിക്ക് ഇത്തവണ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: മോദിയുടെ ധ്യാനം മൂലം ജീവിതം വഴിമുട്ടി കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News