കരുനാഗപ്പള്ളിയിൽ ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങൾ മാത്രം; വിഷയം പാർട്ടി വിരുദ്ധമാക്കാൻ ശ്രമം നടക്കുന്നതായി എംവി ഗോവിന്ദൻ മാസ്റ്റർ

mv govindan master

കരുനാഗപ്പള്ളിയിൽ ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമെന്നും വിഷയം പാർട്ടി വിരുദ്ധമാക്കാൻ ശ്രമം നടക്കുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കരുനാഗപ്പള്ളിയിൽ ഉണ്ടായത് വിഭാഗീയതയല്ല, പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം മാത്രമാണ് നടന്നത്. അതിനെ പാർട്ടിവിരുദ്ധമാക്കുന്നതിനുള്ള പ്രചാരവേലയാണ് നടക്കുന്നത്.

പ്രശ്നങ്ങളെ കൃത്യമായ നിലപാട് സ്വീകരിച്ച് പാർട്ടി കൈകാര്യം ചെയ്യും. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ കരുനാഗപ്പള്ളിയിൽ സമ്മേളനം പൂർത്തിയാക്കൂ. ഓരോ സ്ഥലത്തുമുണ്ടാകുന്നത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; സങ്കീർണമായ ആശയങ്ങൾ നടപ്പാക്കി വിജയിച്ചിട്ടുണ്ട്; കേരള സ്‌റ്റാർട്ടപ് മിഷൻ പദ്ധതിയെ പ്രശംസിച്ച് ശശി തരൂർ എംപി

പാർട്ടി ആരെയും സംരക്ഷിക്കില്ല. എല്ലായിടത്തും പാർട്ടി ഇടപെട്ട് നടപടി സ്വീകരിക്കും. ഒരു തരത്തിലും കോംപ്രമൈസ് ചെയ്യില്ല. ധീരജിനെ കൊന്നവരെ സംരക്ഷിച്ച പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ രീതിയല്ല സിപിഐഎമ്മിന്‍റേത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എല്ലാ ഘടകങ്ങളുമായും പാർട്ടി ബന്ധപ്പെടുന്നുണ്ട്. തെറ്റായ പ്രവണതയെ ഫലപ്രദമായി നേരിടും. കരുനാഗപ്പള്ളിയിലെ ലോക്കൽ, ഏരിയ സമ്മേളനങ്ങൾ ഇനി നടക്കില്ലെന്നും അതിലെ പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News