വിമര്‍ശനങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് സരിന്‍ അടക്കമുള്ള സ്വതന്ത്രരെ എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്: ഗോവിന്ദന്‍ മാസ്റ്റര്‍

M V GOVINDAN MASTER

പാലക്കാട് ഡോ. സരിന്റെ സ്ഥാനാര്‍ഥിത്വം പരീക്ഷണമല്ല, ഇടതുപക്ഷത്തിന്റെ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന അടിസ്ഥാന സമീപനം തന്നെയാണ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സിപിഐഎമ്മെന്നും ഏത് നിയമ നടപടിക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

78-ാമത് പുന്നപ്ര-വയലാര്‍ വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയില്‍ ചേര്‍ന്ന പൊതുസമ്മേളന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ പാലക്കാട് മണ്ഡലമാകെ മാറി. ഇപ്പോള്‍ അവിടെ ഇടതുപക്ഷം മൂന്നാംസ്ഥാനത്തല്ല.

Also Read : കിഫ്ബിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു, നാട്ടില്‍ വികസനങ്ങള്‍ നടക്കരുതെന്നാണ് അവരുടെ ലക്ഷ്യം: മുഖ്യമന്ത്രി

ബിജെപിയെയും കോണ്‍ഗ്രസിനെയും തോല്‍പ്പിക്കണമെന്ന ശക്തമായ വികാരമാണ് ജനങ്ങളില്‍. സരിന്‍ ഇടതുപക്ഷത്തേക്ക് എത്തിയതില്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്കാണ് വലിയ വിഷമം. വിമര്‍ശനങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് സരിന്‍ അടക്കമുള്ള സ്വതന്ത്രരെ എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്. സരിന്‍ അവിടെ കോണ്‍ഗ്രസിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു

വയനാട്ടില്‍ നെഹ്റു കുടുംബമാകെ വന്നു എന്നതരത്തിലാണ് മാധ്യമ പ്രചാരണം. ഒരു രാഷ്ട്രീയവും പറഞ്ഞില്ല എന്നതാണ് നേട്ടമായി അവതരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റു വിരുദ്ധ മാധ്യമശൃംഖല കേരളത്തില്‍ ശക്തമായി പ്രവര്‍ത്തിക്കുകയാണ്. വൈജ്ഞാനിക സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിലൂടെ കേരളം മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News