മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്‍റെ നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

M V GOVINDAN MASTER

മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്‍റെ നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയെന്ന് സി പിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. തെറ്റായ പ്രവണത പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേത് പോലെയല്ല മറ്റ് പല സംസ്ഥാനങ്ങളിലെയും മദ്രസ സംവിധാനമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള സ്ഥലങ്ങളിൽ മദ്രസ വിദ്യാഭ്യാസവും പൊതുവിഭ്യാഭ്യാസ സംവിധാനവും യോജിച്ചാണ് പോകുന്നത്.അതിന്‍റെ ഭാഗമാണ് മദ്രസകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത്. ആ ആനുകൂല്യങ്ങൾ നിർത്തലാക്കാനുള്ള നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയാണ്. കേന്ദ്ര ബാലാവകാശ കമീഷന്‍റെ നിലപാട് ജനാധിപത്യ വിരുദ്ധവും മതനിരപേക്ഷതയ്ക്ക് യോജിക്കാത്തതുമാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ALSO READ: ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് സ്വീകരണം നൽകി കർണാടകയിലെ തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കൾ

കേരളത്തിലേത് പോലെയല്ല മറ്റ് പല സംസ്ഥാനങ്ങളിലെയും മദ്രസ സംവിധാനമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.അങ്ങനെയുള്ള സ്ഥലങ്ങളിൽ മദ്രസ വിദ്യാഭ്യാസവും പൊതുവിഭ്യാഭ്യാസ സംവിധാനവും യോജിച്ചാണ് പോകുന്നത്. അതിന്‍റെ ഭാഗമാണ് മദ്രസകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത്. ആ ആനുകൂല്യങ്ങൾ നിർത്തലാക്കാനുള്ള നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയാണ്. കേന്ദ്ര ബാലാവകാശ കമീഷന്‍റെ നിലപാട് ജനാധിപത്യ വിരുദ്ധരും മതനിരപേക്ഷതയ്ക്ക് യോജിക്കാത്തതുമാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. കേരളത്തിൽ സർക്കാർ മദ്രസകൾക്ക് സാമ്പത്തിക സഹായം നൽകുന്നില്ല. അതിനാൽ തന്നെ കേന്ദ്ര നിർദ്ദേശം കേരളത്തെ സംബന്ധിച്ച് പ്രശ്നമുള്ള കാര്യമല്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: ബിഹാറില്‍ ദുര്‍ഗാപൂജ നടക്കുന്നതിനിടെ പന്തലിനു നേരെ വെടിവെയ്പ്; 4 പേര്‍ക്ക് പരിക്കേറ്റു

വീണ വിജയനുമായ ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കാര്യത്തിൽ പാർട്ടി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. കമ്പനികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പാർട്ടി മറുപടി പറയേണ്ട കാര്യമില്ല. എന്നാൽ പിണറായി വിജയനെ കേസിലേക്ക് വലിച്ചിഴക്കാനുള്ള രാഷ്ട്രീയ ശ്രമമാണ് നടക്കുന്നത്. അതിനെ ഫലപ്രദമായി നേരിടുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വീണ വിജയനുമായി ബന്ധപ്പെട്ട കമ്പനിയുടെ കേസിൽ പാർട്ടി മറുപടി പറയണ്ട കാര്യമില്ലെന്നും അതേസമയം പിണറായി വിജയനെ കേസിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാനുള്ള കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ശ്രമത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലായിടത്തും എൽഡിഎഫ് ജയിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News