കോൺഗ്രസിൻ്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

MV Govindan master

കോൺഗ്രസിൻ്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ട് കെട്ട് ആണ് യുഡിഫ് ജയത്തിന് കാരണം. ഈ കൂട്ട് കെട്ട് അപകടമാണ്. വർഗീയ പ്രസ്ഥാനങ്ങളെ തുറന്നുകാട്ടി മുന്നോട്ടു പോകാനാകണം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എസ്എൻഡിപി വിഭാഗത്തെ കാവിവത്കരിക്കുകയാണ് ബിഡിജെഎസ്. വർണ്ണമില്ലാത്ത എസ്എൻഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണ്.

Also Read: വീട്ടിൽ നിന്ന് സ്വർണക്കട്ടികളും 5,00,000 ഡോളറും കണ്ടെത്തിയ കേസിൽ സെനറ്റർ കുറ്റക്കാരൻ

ആലപ്പുഴയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ നേരിട്ട് ബിജെപിക്കായി പ്രചരണം നടത്തി. എസ്എൻഡിപി എടുക്കുന്ന വർഗ്ഗീയ നിലപാടിന്നെ അതിശക്തിയായി എതിർക്കണം. അതിനെ ചെറുത്ത് തോൽപ്പിക്കുക തന്നെ വേണം. തെറ്റായത് ഒന്നിനെയും വെച്ചു പൊറപ്പിക്കുന്ന പ്രസ്ഥാനം അല്ല ഇടത് പക്ഷം. തിരുത്തേണ്ടതെല്ലാം തിരുത്തി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: നടന്‍ ആസിഫ് അലി അപമാനിതനായ സംഭവം; ആസിഫ് എന്റെ കുഞ്ഞനുജന്‍, അവനുണ്ടായ വിഷമം രമേഷ് സംസാരിച്ചു തീര്‍ക്കണമെന്ന് സംഗീത സംവിധായകന്‍ ശരത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News