കൊടകര കുഴൽപ്പണ കേസ്: സർക്കാരിനെ കുറ്റം പറയാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

കൊടകര കുഴൽപ്പണ കേസിൽ സർക്കാരിനെ കുറ്റം പറയാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാന സർക്കാർ തുടരന്വേഷണത്തിനായി തീരുമാനം എടുത്തിരിക്കുകയാണ്. കള്ളപ്പണക്കേസാണ്. ഇഡിയാണ് കേസിൽ ഇടപെടേണ്ടത്. കള്ളപ്പണ ഇടപാടിൽ കേരള പോലീസിന് പരിമിതിയുണ്ട്. ഇഡി ഇടപെടണമെന്ന് വി ഡി സതീശനോ യുഡിഎഫോ ആവശ്യപ്പെടുന്നില്ല. ഇതിലൂടെ തന്നെ യഥാർത്ഥത്തിൽ ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്നത് ആരെന്ന് വ്യക്തമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഇഡിക്കോ ഐടിക്കോ എതിരായി ഒരക്ഷരം പറയാൻ അവർ തയ്യാറാവുന്നില്ല. ഇടതുപക്ഷ സർക്കാരിനെ കുറ്റം പറയാനാണ് അവർ ശ്രമിക്കുന്നത്. അത് ബോധപൂർവ്വമാണ്. കോടതിയിൽ ഇഡി വ്യക്തമാക്കിയത് അന്വേഷണം നടത്തുമെന്നാണ്. എന്നാൽ മൂന്നുവർഷമായിട്ടും ഇഡി കേസിന്‍റെ കാര്യത്തിൽ അനങ്ങിയിട്ടില്ല. ബിജെപി പറയുന്നത് അനുസരിച്ചാണ് ഇഡി പ്രവർത്തിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്നു: എകെ ബാലൻ

സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള വ്യക്തികൾ ബിജെപിയുമായി തെറ്റിനിൽക്കുന്നു എന്നത് സത്യമാണ്. സിപിഐഎം ഇതുവരെ സന്ദീപ് വാര്യരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എകെ ബാലനുമായി ചർച്ച നടത്തിയെന്ന് വെറുതെ പറയുന്നതാണ്. ശോഭയുടെ ആരോപണത്തിലൊന്നും മറുപടി പറയാൻ പറ്റില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News