എഴുത്തുകാരി കെ ബി ശ്രീദേവിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, മുഖത്തോടുമുഖം, തിരിയുഴിച്ചില്‍, കുട്ടിത്തിരുമേനി തുടങ്ങിയ കൃതികളിലൂടെ മലയാളി വായനക്കാരുടെ മനസിൽ ഇടം നേടിയ കെ ബി ശ്രീദേവിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സാഹിത്യലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അതേസമയം, കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം കെ ബി ശ്രീദേവിയ്ക്ക് ലഭിച്ചിട്ടുണ്ട്. കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ വിവിധ മേഖലകളിൽ നിരവധി സംഭാവനകൾ മലയാളസാഹിത്യത്തിനു നൽകിയ എഴുത്തുകാരിയായിരുന്നു കെ ബി ശ്രീദേവി. യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ എന്നിവയാണ് പ്രധാന കൃതികൾ. നിർമല എന്ന കഥയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കുങ്കുമം അവാർഡ്, നാലപ്പാടൻ നാരായണ മേനോൻ അവാർഡ്, വി.ടി. അവാർഡ്, ജ്ഞാനപ്പാന അവാർഡ്, തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പ്രാചീന ഗുരുകുലങ്ങൾ കേരള സംസ്ക്കാരത്തിന് നൽകിയ സംഭാവന എന്ന വിഷയത്തിൽ ഗവേഷണ ഗ്രന്ഥം രചിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here