പിണറായി സര്‍ക്കാറിനെതിരെ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്ന കളള പ്രചാരണങ്ങളെ തുറന്ന് കാണിക്കാന്‍ ജനകീയ പ്രതിരോധ ജാഥക്ക് സാധിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപി-യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ഐക്യം സംബന്ധിച്ച് ജനങ്ങളെ ബോധ്യപെടുത്താന്‍ ജാഥക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബശ്രീയെ രാഷ്ട്രപതി ദ്രൗപതി മുര്‍മു പോലും പോലും പുകഴ്ത്തുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കേരളത്തിന്റെ വളര്‍ച്ച മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി.
പശു സംരക്ഷണത്തിന് 10 രൂപ സെസ് ചുമത്താന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് തീരുമാനിച്ചത് ആര്‍ എസ് എസിനെ പ്രീണിപ്പിക്കാനാണ്. മൃഗ സ്‌നേഹത്തിന്റെ പേരില്‍ ജനങ്ങളെ ഇങ്ങനെ ചൂഷണം ചെയ്യാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കോണ്‍ഗ്രസിന്റെ പശു പ്രേമം മൃദു ഹിന്ദുത്വത്തിന്റെ തെളിവാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
നിയമസഭ കൂടണമെന്ന് പ്രതിപക്ഷത്തിന് താല്‍പര്യമില്ല. ലീഗിലും കോണ്‍ഗ്രസിലും പ്രശ്‌നങ്ങള്‍ മൂടി വയ്ക്കാനുള്ള ശ്രമമാണ് സഭ സ്തംഭിപ്പിക്കുന്നതിന് പിന്നില്‍. ഓരോ ദിവസവും മോശം പദപ്രയോഗങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി. ബ്രഹ്മപുരം വിഷയത്തിലും ലോ കോളേജ് സമരത്തിലും നിലപാട് പരിശോധിച്ച് പറയാമെന്നും അദ്ദേഹം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here