കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

MV Govindan master

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് സംഭവിച്ചതെന്നും, എന്നിട്ട് പോലും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. പ്രധാനമന്ത്രി സംഭവം സ്ഥലം നേരിട്ട് സന്ദർശിച്ചതാണ്. അദ്ദേഹം സഹായം നൽകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ മൂന്ന് മാസമായി ഒരു സഹായവും ലഭിച്ചില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഇപ്പോൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കെ വി തോമസിനെ കേന്ദ്രം അറിയിച്ചിരിക്കുകയാണ്. പ്രളയസമയത്ത് കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടും പ്രതിഷേധാർഹമാണ്. കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തഘട്ടങ്ങളിൽ ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയും യുഡിഎഫും ഒന്നിച്ചു നിൽക്കുന്ന നിലയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; ‘നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹം: വയനാട് ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാർ അവഗണനക്കെതിരെ മന്ത്രി കെ എൻ ബാലഗോപാൽ

കൊടകര കുഴൽപ്പണ കേസിൽ കേന്ദ്ര ഏജൻസികൾക്ക് ഇതുവരെ ഒരു നിലപാട് പോലും സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിനെതിരെ ശക്തമായ നിലപാട് എടുക്കാൻ യുഡിഎഫും തയ്യാറാകുന്നില്ല. പാലക്കാട് – വടക്കര – തൃശൂർ എന്നിവിടങ്ങളിൽ യുഡിഎഫ് – ബിജെപി ഡീൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News