പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാട് ജനങ്ങൾ വിചാരണ ചെയ്യുന്ന തെരെഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ നടക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിൽ നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങൾ വികസനം എന്താണെന്ന് മനസ്സിലാക്കിയെന്നും കേരളത്തിന്റെ വികസനത്തിന് അനിവാര്യമായ പണം നൽകാതിരിക്കുകയാണ് കേന്ദ്രം. സാമ്പത്തിക ഉപരോധമാണ് ബിജെപി സർക്കാർ കേരളത്തോട് കാട്ടുന്നത്. ഓരോ ഘട്ടത്തിലും കേരളത്തിന് നേരെ കേന്ദ്രം ഉപരോധം പ്രഖ്യാപിക്കുന്നു, ഇതിനെതിരെ കോൺഗ്രസ്സ് നേതാക്കൾ ഇതുവരെ മിണ്ടിയിട്ടില്ല, കേന്ദ്രത്തിന് അനുകൂല നിലപാടാണ് UDF സ്വീകരിക്കുന്നതെന്നും അത് ജനങ്ങളോട് യുഡിഎഫ് കാണിക്കുന്ന വഞ്ചനയാന്നെനും ഗോവിന്ദൻ മാസ്റ്റർ പറയുകയുണ്ടായി.
Also Read: കെഎസ്ആര്‍ടിസിയില്‍ അടുത്തയാഴ്ച ശമ്പളം നല്‍കും, അലവന്‍സും പരിഗണനയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here