അതുല്യനായ പോരാളിയും സിപിഐ(എം) സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യ വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളില്‍ നിറഞ്ഞുനിന്ന സഖാവായിരുന്നുവെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
1964ല്‍ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ(എം) രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളിലൊരാളാണ് സഖാവ് ശങ്കരയ്യ. വിദ്യാര്‍ത്ഥിയായിരിക്കെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയ സഖാവ്, ഏഴ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ എട്ട് വര്‍ഷം ജയില്‍വാസവും അനുഷ്ഠിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്യൂണിസ്റ്റുകാരില്‍ ഒരാളാണ് ശങ്കരയ്യ. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വമായും പ്രവര്‍ത്തിച്ചു. സിപിഐ(എം) തമിഴ്നാട് സംസ്ഥാന സെക്രട്ടറിയുമായിരുന്നു. രാജ്യത്തെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ് സഖാവിന്റെ വിയോഗം. ആ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു. സിപിഐ(എം) തമിഴ്നാട് സംസ്ഥാന കമ്മറ്റിയേയും സഖാവിന്റെ കുടുംബത്തേയും ദുഃഖം അറിയിക്കുകയും നാടിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
READ ALSO:സഖാവ് എന്‍ ശങ്കരയ്യ ഉയര്‍ത്തിപ്പിടിച്ച ആശയത്തെ നാം ഹൃദയത്തോട് ചേര്‍ത്തുപിടിക്കണം; കമല്‍ ഹാസന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here