ആർ എസ് എസ്-ലഹരി മാഫിയ കൊലപ്പെടുത്തിയ അമ്പാടിയുടെ വീട് സന്ദർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

ഡി വൈ എഫ് ഐ നേതാവിൻ്റെ കൊലപാതകത്തിന് ആർ എസ് എസ്, ബി ജെ പി ബന്ധമുള്ള ലഹരി, കഞ്ചാവ് ക്വട്ടേഷൻ സംഘമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.

Also Read: ‘എവിടെയായിരുന്നാലും അപ്പ എന്റെ ഹൃദയത്തിലുണ്ടാവും’; ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച് അച്ചു ഉമ്മന്‍
കൊല്ലപ്പെട്ട അമ്പാടിയുടെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം സി പി എം കായംകുളം ഏരിയാ കമ്മിറ്റി ആഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

കസ്റ്റഡിയിലുള്ളവർ ആർ എസ് എസ് ക്രിമിനൽ സംഘങ്ങളാണ്.
കരുതി കൂട്ടി ഗൂഡാലോചന നടത്തിയാണ് 21 വയസുള്ള അമ്പാടിയെ കൊലപ്പെടുത്തിയത്.
ഡിവൈഎഫ്ഐ പ്രവർത്തകൻ എന്നത് കൊണ്ടാണ് ആർ എസ് എസ് കൊല നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News