കഥയുടെ മഹാപ്രപഞ്ചം എം ടി എന്ന രണ്ടക്ഷരത്തില്‍ വിസ്തൃതമായി നിലകൊള്ളുകയാണ്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കഥയുടെ മഹാപ്രപഞ്ചം എം ടി എന്ന രണ്ടക്ഷരത്തില്‍ വിസ്തൃതമായി നിലകൊള്ളുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നവതിയുടെ നിറവില്‍ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകള്‍ അറിയിച്ചതായി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

അക്ഷരങ്ങളുടെ പെരുന്തച്ചന്‍ നവതിയുടെ നിറവിലേക്ക് കടന്നിരിക്കുകയാണ്. പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകള്‍ അറിയിച്ചു. കഥയുടെ മഹാപ്രപഞ്ചം എം ടി എന്ന രണ്ടക്ഷരത്തില്‍ വിസ്തൃതമായി നിലകൊള്ളുകയാണ്. മലയാളി വായനയേയും ഭാവുകത്വത്തേയും അത്രയേറെ ആഴത്തില്‍ സ്വാധീനിച്ച അക്ഷരശോഭയാണ് എം ടി. കാലവും നാലുകെട്ടും അസുരവിത്തും മഞ്ഞും രണ്ടാമൂഴവുമടക്കം നാം നെഞ്ചേറ്റിയ അതുല്യ രചനകളുടെ ശില്‍പ്പി പതിറ്റാണ്ടുകളായി കൈരളിയുടെ സാഹിത്യ നഭസ്സില്‍ നക്ഷത്രദീപ്തി പരത്തുന്നു. പ്രിയ സാഹിത്യകാരന് ആശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News