സരിൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan

ഡോ. പി സരിൻ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശൈലജ ടീച്ചർക്കെതിരെ പാലക്കാട് എംഎൽഎയെ മത്സരിപ്പിച്ചത് ബിജെപിയെ സഹായിക്കാൻ ആണെന്ന് ഇടതുപക്ഷം പറഞ്ഞിരുന്നു. ഇടതുപക്ഷം പറഞ്ഞത് ശരിയാണെന്ന് സരിൻ അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ്. ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ സരിൻ താല്പര്യപ്പെടുന്നു. ഇതെല്ലാം പരിശോധിച്ച  ശേഷം ചർച്ചകൾ നടത്തി സ്ഥാനാർത്ഥി നിർണയം പാർട്ടി നടത്തും. സ്ഥാനാർഥി പ്രഖ്യാപനത്തിന് അധികം മണിക്കൂറുകൾ ഇല്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ; ചീട്ടുകൊട്ടാരമായി ഇന്ത്യ; ന്യൂസിലൻഡിന് മുന്നിൽ ബാറ്റിങ്  തകർച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News